സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ പ്രതീക്ഷിക്കാതൊരവധിക്കാലം
പ്രതീക്ഷിക്കാതൊരവധിക്കാലം
പരീക്ഷയുടെ തയാറെടുപ്പിലായിരുന്നു ഞങ്ങൾ , പെട്ടെന്നാണ് ഗവൺമെന്റ് അവധി നൽകുന്നത്. ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നെ കാര്യങ്ങൾ മനസിലായപ്പോൾ വിഷമമയായി. കൂട്ടുകാരോട് യാത്ര പോലും പറയാതെ എന്നത്തേയും പോലെയാണ് വീട്ടിലേയ്ക്ക് വന്നത്. സ്കൂൾ വാർഷികത്തിൽ അവതരിപ്പിക്കാനായി പരിശീലിച്ച പരിപാടികൾ, ഒന്നും നടത്താനായില്ല. എന്തൊക്കെ സ്വപ്നങ്ങളായിരുന്നു അവധിക്കാലത്ത് വിനോദ യാത്ര, ബന്ധുക്കളെ സന്ദർശിക്കൽ, അവധിക്കാല ക്ലാസുകൾ .....എല്ലാം വെറും സ്വപ്നങ്ങളായി തീർന്നു. ഒരു കുഞ്ഞു വൈറസ്, ഈ ലോകം മുഴുവന്റേയും മോഹങ്ങൾ ഇല്ലാതാക്കിയിരിക്കുന്നു. പിന്നെ മറ്റൊരു കാര്യം, ഞങ്ങളെപ്പോലെ തന്നെ ഞങ്ങളുടെ അച്ഛനും അമ്മയ്ക്കും അവധിയാണ്. എല്ലാവരും ഒത്തുകൂടിയപ്പോൾ എന്തൊരു രസമാണ്. അല്ലെങ്കിൽ എപ്പോഴും അവർക്കു തിരക്കാണ്. എല്ലാവരും ചേർന്ന് ഭക്ഷണ ഉണ്ടാക്കലും , അടുക്കളത്തോട്ടം ഒരുക്കലും, പൂന്തോട്ടം നന്നാക്കലും പുസ്തകങ്ങൾ അടുക്കലും വീടും പരിസരവും വൃത്തിയാക്കലും ,എന്തു രസമാണ്. ഞാനും ചേച്ചിയും ചിത്രം വരയ്ക്കലും , നിറം നൽകലും പാട്ടും കഥയുമൊക്കെ എഴുതിയും ഈ അവധിക്കാലം രസപ്രദമാക്കാൻ ശ്രമിക്കുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ