Schoolwiki സംരംഭത്തിൽ നിന്ന്
മിട്ടുവിന് മണ്ണിൽ വെള്ളമൊഴിച്ച് ചെളി കട്ട കൊണ്ട് വീടുണ്ടാകുന്നത് വളരെ ഇഷ്ടമാണ് .ഒരു ദിവസം ഏറെ നേരം മണ്ണിൽ കളിച്ചു കൊണ്ടിരുന്നു ,അമ്മ വിളിച്ചിട്ടും ഭക്ഷണം കഴിക്കാൻ മിട്ടു വന്നില്ല, കുറെ നേരത്തിനു ശേഷം അവന് വല്ലാതെ വിശന്നു ,അവൻ ഓടി ചെന്ന് അമ്മയോട് പറഞ്ഞു ,എനിക് നന്നായി വിശക്കുന്നു , അമ്മ അവനോടു് പറഞ്ഞു ,നീ വേഗം കൈ കഴുകി വാ .അവൻ ഓടി ചെന്ന് കൈ കഴുകി അമ്മയുടെ അടുത്തേക്ക് വന്നു. അപ്പോൾ അമ്മ ചോദിച്ചു - നീ സോപ്പ് ഉപയോഗിച്ചാണൊ കൈ കഴുകിയത് ,അല്ല ഞാൻ നന്നായി വെള്ളം ഉപയോഗിച്ച് കഴുകിയിട്ടുണ്ട് ,അപ്പോൾ അമ്മ അവനോട് പറഞ്ഞു. മോനെ മിട്ടു നിന്റെ കൈകളിൽ ധാരാളം കിട്ടാണുക്കൾ കാണും ,അത് നിന്നെ ഒരു രോഗിയാക്കി മാറ്റിയേക്കാം ,അതു കൊണ്ട് നീ എന്നും സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുക്കണം. അപ്പോൾ മാത്രമെ കീടാണുക്കൾ നശിക്കുകയുള്ളൂ, അതുകേട്ട് മിട്ടു ഓടി ചെന്ന് സോപ്പ് ഉപയോഗിച്ച്
നന്നായി കൈ കഴുകി ,നല്ല കുട്ടിയായി ഭക്ഷണം കഴിച്ചു.
|