പി.ആർ.മെമ്മോറിയൽ.എച്ച്.എസ്.എസ്.കൊളവല്ലൂർ/അക്ഷരവൃക്ഷം/ അപ്പു .

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- School14046 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അപ്പു <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അപ്പു

എന്നത്തെയും പോലെ അപ്പു സ്കൂളിലേക്ക് പോവാൻ തയ്യാറായി. അന്ന് സ്കൂൾ ബസ്സിലേക്ക് ഓടികയറുന്ന തിരക്കിൽ ആ റോഡിൽ ഉണ്ടായിരുന്ന കുറേ പ്ലാസ്റ്റിക് മലിന്യങ്ങൾ അവന്റെ ശ്രദ്ധയിൽപെട്ടില്ല. അവൻ സ്കൂൾബസ്സിൽ കയറി സ്കൂളിൽ എത്തി. പതുക്കെ ക്ലാസ്സിലേക്കുപോയി. പ്രധാന അധ്യാപികയും അവന്റെ ക്ലാസ് ടീച്ചറുമായ രമ ടീച്ചർ ക്ലാസ്സിലേക്കു കയറി വന്നു. ടീച്ചർ ശുചിത്വത്തെപറ്റി കുട്ടികൾക്കു ക്ലാസ് എടുത്തു, സ്വന്തം വീട് ആരൊക്കെ വൃത്തിയാക്കും എന്ന ടീച്ചറുടെ ചോദ്യത്തിൽ എല്ലാകുട്ടികളുടെയും ഇടയിൽ അപ്പുവും ഉണ്ടായിരുന്നു.ടീച്ചറുടെ ക്ലാസ്സ് അവസാനിച്ചശേഷം അവൻ ഗ്രൗണ്ടിലേക്ക് നടന്നു. അപ്പോൾ അവന്റെ ശ്രദ്ധയിൽപെട്ട മിഠായികവർ അവിടെയുള്ള ശൂന്യമായ ഒരു വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു. ആ വേസ്റ്റ്ബോക്സിൽ ` use me´എന്ന് അവൻ കണ്ടിരുന്നു. വീട്ടിൽ തിരിച്ചെത്തിയ അവൻ ഒരു കടലാസ് എടുത്ത് ` use me ´ എന്ന് എഴുതി ബാഗിൽവെച്ചു. പിറ്റേദിവസം അവൻ സ്കൂളിലേക്ക് പോവാൻ ബസ്സ്സ്റ്റോപ്പിൽ എത്തി. അവിടുത്തെ കടയുടെ മുന്നിലുള്ള വേസ്റ്റ്ബോക്സിൽ അവൻ ` use me´ എന്നുള്ള കടലാസ് ഒട്ടിച്ചു. എന്നിട്ട് കടയുടെയും റോഡിലുമുള്ള മിഠായി കവറുകളുമൊക്കെ ആ വേസ്റ്റേബോക്സിൽ നിക്ഷേപിച്ചു. അവിടെയുള്ള കടക്കാരൻ അത് നിരീക്ഷിക്കുന്നുണ്ടായിരുന്നു. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവന്റെ കൂട്ടുക്കാർ കടയുടെ മുന്നിലേക്ക് മിഠായികവറുകൾ എറിഞ്ഞു. ഇതുകണ്ട കടക്കാരൻ അവരെ ശക്കാരിച്ചു. മിഠായികവറുകൾ എടുത്ത് വേസ്റ്റേബോക്സിൽ ഇടാൻപറഞ്ഞു. അപ്പുവിന്റെ ആ നല്ല പ്രവൃത്തി ആ ഗ്രാമത്തിനുതന്നെ മാതൃകയായി. ഒരു ചെറിയ പ്രവൃത്തി നാളേക്ക് ഒരു വലിയ കാര്യമാണ്.


അശ്വതി കൃഷ്ണ. എം
8 I പി.ആർ. എം. എച്ച് . എസ് കൊളവല്ലൂർ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


{{Verified1|name=Panoormt| തരം= ലേഖനം }