വാർധ മോഡൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/കാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13387 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കാലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാലം

എന്നു വരുമെന്നു വരുമെന്നു ഞാൻ ആശിപ്പൂ
എന്ന മ്മൂമ്മ കണ്ടു മറന്ന കാലം
കേൾക്കുവാൻ നിങ്ങളുമുണ്ടെങ്കിൽ ചൊല്ലിടാം
അമ്മൂമ്മ ചൊല്ലിയ നല്ല കാലം
കളകളം പാടുന്ന പുഴകൾ, അരുവികൾ
കുന്നിൻ ചെരുവിലെ മാവുകളും
ഇന്നൊരു കായ്കനി കാണുവാനില്ലാ....
പച്ച വിരിച്ചിടം കാണുവാനില്ലാ.....
വെട്ടിമുറിച്ചിടംബന്ധിച്ചു കൊണ്ടിടം
ഭംഗി കൂട്ടി ടുവാൻ ഉതകുന്ന മനുജനും
ഭൂമിതൻ മടിയിൽ കിടക്കുന്ന കായ്കളും
അന്നു ഞാൻ തിന്നു നടന്നിടുന്നൂ
ഇന്നിവിട മങ്ങാടിച്ചന്തയിൽ കിട്ടുന്ന -
തൊന്നുമേ തിന്നുവാൻ കഴിയാത്തതും
മായം കലരാത്ത തൊന്നുമില്ലിപ്പോൾ
വിഷമാണ് നമ്മൾ കഴിക്കുന്നതിപ്പോൾ
പനിയും ചുമയും ജലദോഷവും
ആണ്ടിലൊരിക്കലായി വന്ന കാലം
ഇഞ്ചി തുളസി പനിക്കൂർക്കയും
ശർക്കരയിട്ട് കുടിച്ച കാലം
ഇന്നു നാം കേൾക്കുന്നു കാണുന്നു ദിനവും
കേട്ടുകേൾവിയില്ല ..... രോഗങ്ങളും
സ്വർഗമാകുന്നൊരു ഭൂമിയെ നമ്മളും
മലിനമാക്കി അതു നരകമാക്കി
ഉണ്ണീ നീയോർക്കുക ഭൂമിയെ കാക്കുക
രോഗങ്ങളില്ലാത്ത കാലത്തെയോർക്കുക
ഒരു നാളിലാ നല്ല കാലം വരുത്തീടാൻ
ഇനിയുള്ള നാളുകൾ ഭൂമിയെ കാത്തിടൂ....

 

മുഹമ്മദ് ആദിൽ.കെ.
രണ്ടാം തരം വാർദ്ധാ മോഡൽ യു.പി.സ്കൂൾ, തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ നോർത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /