പഞ്ചായത്ത്.യു.പി.എസ് കോട്ടൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം മാനവ ധർമ്മം
പ്രകൃതി സംരക്ഷണം മാനവ ധർമ്മം
പ്രകൃതി നമ്മുടെ വരദാനമാണ്. പ്രകൃതിയെ കാത്ത് സൂക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. മനുഷ്യനെ പ്രകൃതി പലതരത്തിൽ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്നു സർവ്വ ചരാചരങ്ങളുടേയും അഭയ കേന്ദ്രമാണ് പ്രകൃതി. മനുഷ്യന്റെ പല പ്രവൃത്തികളും കാരണമാണ് നമ്മുടെ പ്രകൃതി വളരെ ദുരിതം അനുഭവിക്കുന്നത്. മരങ്ങൾ വെട്ടി അവിടെ ഫാക്ടറികൾ പണി ചെയ്യുന്നു.അതു പോലെ തന്നെ കൃഷിയിടങ്ങളും, ജലാശയങ്ങളും നികത്തി അവിടെയെല്ലാം കൂറ്റൻ ഫ്ളാറ്റുകൾ നിർമ്മിച്ചു. മനുഷ്യർ പ്രകൃതിയെ ചൂഷണം ചെയ്തതിന്റെ ഫലമായി നമ്മുടെ കൊച്ചു കേരളത്തിൽ ഒരു വലിയ പ്രളയം വന്നു. പക്ഷേ ആ പ്രളയം നാം അതിജീവിച്ചു. മനുഷ്യന്റെ പ്രകൃതി ചൂഷണത്തിന്റെ മറ്റൊരു മുഖമാണ് നാം ഇന്ന് അനുഭവിക്കുന്ന ചൂട്. വനനശീകരണം മൂലം അന്തരീക്ഷ താപനില കൂടുകയും ആഗോള താപനത്തിന് ഇടയാവുകയും ചെയ്യുന്നു. ഇനിയും നാം അറിഞ്ഞു കൊണ്ട് പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിക്കരുത്. പ്രകൃതി ചൂഷണത്തിന്റെ പരിണിത ഫലങ്ങൾ മനുഷ്യനെ പറഞ്ഞ് മനസ്സിലാക്കി കൊടുത്ത് ഒരു പ്രകൃതി സ്നേഹികളുടെ തലമുറയെ നമുക്ക് വാർത്തെടുക്കാം. പ്രകൃതി പലതരത്തിൽ മലിനമായിക്കൊണ്ടിരിക്കുന്നു. നഗരവൽക്കരണം, മാലിന്യ നിക്ഷേപം, ആഗോള താപനം എന്നിവയെല്ലാം പ്രകൃതിനശീകരണത്തിന്റെ ഉത്തമ ഉദാഹരണങ്ങളാണ്. ഇതെല്ലാം തന്നെ മനുഷ്യന്റെ അനിയന്ത്രിതവും , ക്രൂരവുമായ പ്രവൃത്തികളുടെ ഫലമാണ്. പ്രകൃതിയില്ലെങ്കിൽ മനുഷ്യനില്ല എന്നാൽ മനുഷ്യനില്ലെങ്കിൽ പോലും പ്രകൃതിക്ക് നിലനിൽക്കാനാകുമെന്ന വാസ്തവം മാനവലോകം ഇനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പ്രകൃതിയെന്നത് സർവ്വരും ഒരേ പോലെ സംരക്ഷിച്ചു സൂക്ഷിച്ച് ഉപയോഗപ്രദമായി വരും തലമുറയ്ക്കു വേണ്ടിയും നില നിർത്തേണ്ട ഒന്നാണ്. മാറുന്ന പ്രകൃതി മാറേണ്ട മനുഷ്യൻ ഇതാകട്ടെ നാം കൈക്കൊള്ളേണ്ട മുദ്രാവാക്യം.
|