ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/ കൊറോണ ഒരു തിരിച്ചറിവ്
കൊറോണ ഒരു തിരിച്ചറിവ്
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്ന് 1937ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ30ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. ജലദോഷം, തൊണ്ട വേദന, ചുമ ഇവയാണ് കൊറോണ വൈറസിന്റെലക്ഷണങ്ങൾ. സാമൂഹിക അകലവും ശുചിത്വവുമാണ് ഇത് തടയുന്നതിൻറെ പ്രധാന ഘടകം. ശുചിത്വം നമ്മുടെ ജീവിതത്തിൽ ഉടനീളം അനിവാര്യമാണ്. വായുവിലൂടെയും ഹസ്തദാനത്തിലൂടെയുമാണ് ഇത് പകരുന്നത്. പ്രളയവും കൊറോണയും നമുക്ക് ഒരുപാട് പാഠങ്ങൾ മനസിലാക്കിത്തന്നു.നഴ്സുമാർ പോലീസുകാർ ഇവരുടെയൊക്കെ സേവനങ്ങൾ നമുക്ക് എടുത്തു പറയേണ്ട ഒന്നാണ്. ഇവരുടെ ഇടപെടലുകൾ കൊണ്ടു നമ്മുടെ ഓരോരുത്തരുടെയും ജീവനാണ് സംരക്ഷിക്കപ്പെടുന്നത്. സർക്കാർ നമുക്കൊപ്പം ഉണ്ടെന്നുള്ളത് എടുത്തു പറയേണ്ട വലിയൊരു നേട്ടമാണ്. അത് കൊണ്ടു സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ നമുക്ക് അനുസരിച്ചും സാമൂഹിക അകലം പാലിച്ചും ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും കൊറോണ വൈറസിനെ ഈ ഭൂലോകത്ത നിന്ന് നമുക്ക് തുരത്താം. പ്രാർത്ഥനയോടു കുടി നമുക്കെല്ലാവർക്കും ഇതിൽ പങ്കു ചേരാം
|