എസ്. എൻ. ഡി. പി. എൽ. പി. എസ് പ്ലാംപഴിഞ്ഞി/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ
ഭൂമിയിലെ മാലാഖമാർ
നമ്മുടെ നാടിനെ ബാധിച്ചിരിക്കുന്ന ഏറ്റവും വലിയ വിപത്താണ് കോവിഡ്- 19. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്ന, ലോകത്തെ തന്നെ നശിപ്പിച്ചുകളയാൻ കഴിവുള്ള ഒരു വൈറസാണ് കൊറോണ .ഇത് നിമിഷം തോറും മനുഷ്യജീവന് ഭീഷണയായി മാറുന്നു എന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കാൻ കഴിഞ്ഞു. എന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ച ഒരു സംഭവം അമ്മയുടെ ഫോണിൽ ഞാൻ കണ്ടു.നാലു വയസുള്ള ഒരു കുട്ടി തന്റെ അമ്മയെക്കാണാൻ വാശി പിടിച്ച് കരയുന്നു. ആഹാരം കഴിക്കാതെ, ഉറങ്ങാതെ നിലവിളിക്കുന്ന കുട്ടിയെ രക്ഷിതാവ് റോഡിൽ നിന്നു കൊണ്ട് അകലെ ആശുപത്രിയിൽ നിൽക്കുന്ന അമ്മയെ കാണിച്ചു കൊടുക്കുന്നു. മാസ്ക്ക് ധരിച്ച് നിറകണ്ണുകളോടെ നിൽക്കുന്ന ആ അമ്മ ഒരു നേഴ്സാണ്. കൊറോണ ബാധിച്ച രോഗികളെ ചികിത്സിക്കുന്ന ദൈവത്തിന്റെ മഹത്ത്വമുള്ള ഭൂമിയിലെ മലാഖമാരിൽ ഒരാൾ. മരണം തൊട്ടടുത്തുണ്ടെന്നറിഞ്ഞിട്ടും മനുഷ്യ ജീവന്റെ പ്രാധാന്യം മനസിലാക്കി നമുക്കോരോരുത്തർക്കും വേണ്ടി രാപ്പകലില്ലാതെ പ്രയത്നിക്കുന്ന മാലാഖമാർ. ഭൂമിയിലെ ആതുര സേവകർക്ക് ചേരുന്ന ഏറ്റവും നല്ല പേര് മാലാഖമാർ എന്നു തന്നെ. എല്ലാ ദിവസവും വൈകുന്നേരമുള്ള എന്റെ പ്രാർഥനയിൽ ആതുരസേവകരേയും നിയമപാലകരേയും ഞാൻ ഓർക്കാറുണ്ട്. നമുക്ക് ഒന്നിച്ച് നിന്ന് കൊറോണ എന്ന വിപത്തിനെ നശിപ്പിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ