എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധം

22:08, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24249 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/പ്രതിരോധം | പ്രതിരോധം]] {{BoxTop1 | തലക്കെട്ട്=പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധം


അനന്തമായ ഭൂമിയിൽ
വസിച്ചു നമ്മളേവരും
കോടി കോടി ഭീകരർ വന്നണഞ്ഞു നമ്മളിൽ
കരുതലോടെ നിന്ന് നമ്മൾ നേരിടുന്നു ധീരമായ്
ജാതിയില്ല മതവുമില്ല സോദരരായ് നാമേവരും
ഒരമ്മ പെറ്റ മക്കളായി വസിച്ചിടുന്ന ഭൂമിയിൽ
കുന്നുകൾ ഇടിച്ചു നമ്മൾ
അറുത്തെടുത്തു മരങ്ങളെ
ചെടികളില്ല വൃക്ഷമില്ല
എടുത്തു മാറ്റി ഭൂമിയെ
കുളവുമില്ല പുഴയുമില്ല
വരൾച്ചയാണ് ഭൂമിയിൽ
ശുചിത്വമുള്ള ഭൂമിയിൽ
സുബോധമുള്ള മാനുഷർ
ഒരുമയോടെ നിന്നു ഞങ്ങൾ
നേരിടുന്നു ഏതിനേം.

 

അനുശ്രീ പി എ
4 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത