എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


അനന്തമായ ഭൂമിയിൽ
വസിച്ചു നമ്മളേവരും
കോടി കോടി ഭീകരർ വന്നണഞ്ഞു നമ്മളിൽ
കരുതലോടെ നിന്ന് നമ്മൾ നേരിടുന്നു ധീരമായ്
ജാതിയില്ല മതവുമില്ല സോദരരായ് നാമേവരും
ഒരമ്മ പെറ്റ മക്കളായി വസിച്ചിടുന്ന ഭൂമിയിൽ
കുന്നുകൾ ഇടിച്ചു നമ്മൾ
അറുത്തെടുത്തു മരങ്ങളെ
ചെടികളില്ല വൃക്ഷമില്ല
എടുത്തു മാറ്റി ഭൂമിയെ
കുളവുമില്ല പുഴയുമില്ല
വരൾച്ചയാണ് ഭൂമിയിൽ
ശുചിത്വമുള്ള ഭൂമിയിൽ
സുബോധമുള്ള മാനുഷർ
ഒരുമയോടെ നിന്നു ഞങ്ങൾ
നേരിടുന്നു ഏതിനേം.

 

അനുശ്രീ പി എ
4 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത