ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ/അക്ഷരവൃക്ഷം /പരിസ്ഥിതി -എൻ കൂടാരം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി -എൻ കൂടാരം

 മലകളും കാടും കായലുകളും തൻ
 കാതിൽ ചിലമ്പുന്ന കാറ്റും.
 കടലിനുള്ളിലെ ജന്തു സസ്യ വൈവിധ്യവും-
 ഭൂതകാലത്തിൻ സാക്ഷി.
        മാതാവാം പ്രകൃതി നമ്മൾക്കു -
       തന്ന സൗഭാഗ്യമാണിതെല്ലാം.
       നന്ദിയില്ലാത്തവരാണു നാം
       നന്മ മനസ്സിലില്ലാത്ത മനുജർ.
 കുളങ്ങൾ മൂടി നമ്മൾ
 സാമ്രാജ്യം കെട്ടിപ്പടുക്കാൻ .
മരങ്ങൾ വെട്ടിനശിപ്പിച്ചു നാം
ഇത്തിരി ഭൂമിക്കു വേണ്ടി
ആസ്വദിക്കുക ഈ പരിസ്ഥിതിയെ
 വിസ്തൃത ലോകം കണ്ടു രസിക്കാൻ.
 മതിയാവോളം പരിസ്ഥിതി തൻ
 മാറിടത്തിൽ ജീവിക്കാൻ.
 

അഖിൽ
4 സി ഗവൺമെന്റ് എൽ പി എസ്സ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത