ലൂഥറൻ എൽ.പി.എസ്. അന്തിയൂർ/അക്ഷരവൃക്ഷം/ശുചിത്വത്തിന്റെ പ്രതിഫലം

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44224 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വത്തിന്റെ പ്രതിഫലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വത്തിന്റെ പ്രതിഫലം

അതിസമ്മർദ്ധനും ബുദ്ധിശാലിയുമായിരുന്നു വരുൺ. അവൻ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. അവന്റെ പഠനത്തിലുള്ള മികവിലും അവന്റെ കഴിവിലും എല്ലാവരും അസൂയയോടെ ആണ് അവനെ കണ്ടത്. ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും അവന്റെ കഴിവുകളിൽ അസൂയ തോന്നിയിരുന്നു. മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിലും വരുൺ ഒന്നാമനായിരുന്നു. പഠനത്തിൽ മാത്രമല്ല അവൻ ശ്രദ്ധ പുലർത്തിയിരുന്നത്, വ്യക്തിശുചിത്വം നന്നായി പാലിക്കുന്ന ഒരു കുട്ടിയായിരുന്നു വരുൺ. അനാവശ്യമായി ഒരു സാധനം പോലും അവൻ പുറത്ത് വലിച്ചെറിയാറില്ല. പൊതുസ്ഥലങ്ങളിൽ കാണുന്ന മാലിന്യങ്ങൾ പോലും അവൻ യാതൊരു മടിയും കൂടാതെ തന്നെ എടുത്ത് യഥാസ്ഥാനത്ത് നിക്ഷേപിച്ചിരുന്നു. അപ്പോഴാണ് അവന്റെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കാൻ ഒരു കുടുംബം എത്തിയത്. അവനെ പോലൊരു കൊച്ചുകുട്ടി ആ വീട്ടിലും ഉണ്ടായിരുന്നു. അവന്റെ പേര് കിട്ടു എന്നാണ്. അവൻ വരുൺ പഠിക്കുന്ന സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. വളരെ പെട്ടെന്ന് തന്നെ അവർ കൂട്ടുകാരായി, ഒരുമിച്ചാണ് സ്കൂളിൽ പോകുന്നതും തിരിച്ചുവരുന്നതും. ഒരുദിവസം കിട്ടു തന്റെ വീട്ടിലേക്ക് വരുണിനെ ക്ഷണിച്ചു. അപ്പോഴാണ് കിട്ടുവിന്റെ അമ്മ ഉച്ചയ്ക്ക് അവനെ സ്കൂളിൽ നിന്നും വിളിച്ചുകൊണ്ട് പോയത്. വരുൺ അധ്യാപകരോട് തിരക്കി, ടീച്ചർ... എന്തിനാണ് കിട്ടു നേരത്തെ പോയത് ? ടീച്ചർ പറഞ്ഞു, അവന്റെ അച്ഛൻ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിൽ ആണെന്ന്. വൈകുന്നേരം സ്കൂൾ വിട്ട് വരുൺ വീട്ടിലേക്ക് ഓടി, അച്ഛനോടും അമ്മയോടും കാര്യങ്ങൾ അറിയിച്ചു. അപ്പോൾ അവർ ആശുപത്രിയിലേക്ക് പോകാമെന്ന് തീരുമാനിച്ചു. കിട്ടുവിന്റെ വീട്ടുകാർ എവിടെയെങ്കിലും പോകുമ്പോൾ വരുണിന്റെ വീട്ടിൽ താക്കോൽ ഏൽപ്പിക്കുക പതിവായിരുന്നു. അപ്പോഴാണ് കിട്ടുവിന്റെ അമ്മ ഫോൺ ചെയ്തത്, അവർക്ക് ആവശ്യമുള്ള കുറച്ച് സാധനങ്ങൾ എടുത്തു കൊണ്ടു വരുവാൻ വരുണിന്റെ അച്ഛനോടും അമ്മയോടും പറഞ്ഞു , അതിനായി വരുണും അച്ഛനും അമ്മയും കൂടി ആ വീട്ടിലേക്ക് പോയപ്പോൾ കണ്ട കാഴ്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു. വൃത്തിഹീനമായി കിടക്കുന്ന വീടും പരിസരവും, പൊട്ടിയ പാത്രങ്ങൾ മുറ്റത്ത് പലയിടത്തായി കിടക്കുന്നു. അതിൽ വെള്ളവും കെട്ടി നിൽക്കുന്നുണ്ട്. അപ്പോഴാണ് അവർക്ക് കിട്ടുവിന്റെ അച്ഛന്റെ രോഗകാരണം മനസ്സിലായത്. അവർ ആശുപത്രിയിൽ എത്തിയ ഉടനെ തന്നെ ഈ വിവരങ്ങൾ അവർക്ക്‌ പറഞ്ഞു മനസ്സിലാക്കിക്കൊടുത്തു. നാം കുറച്ചുസമയം വീടും പരിസരവും വൃത്തിയാക്കാൻ ശ്രമിച്ചാൽ, ആശുപത്രിയിൽ പോകുന്ന സമയവും പണവും നമുക്ക് ലഭിക്കാം കിട്ടൂ... അരുൺ പറഞ്ഞു. അവരുടെ ശുചിത്വമില്ലായ്മ കാരണം അവർക്കുണ്ടായ രോഗത്തെ പറ്റി ഓർത്തു അവർ വല്ലാതെ വിഷമിച്ചു. വീട്ടിൽ മടങ്ങിയെത്തിയ കിട്ടുവും കുടുംബവും ആദ്യം ചെയ്തത് പരിസരം വൃത്തിയാക്കുകയായിരുന്നു, ശുചിത്വം കിട്ടുവിന്റെ കുടുംബത്തെ രോഗത്തിൽ നിന്നും രക്ഷിച്ചു." ശുചിത്വമുള്ള വീട്ടിൽ നിന്നു മാത്രമേ, ആരോഗ്യമുള്ള കുടുംബം വളരുകയുള്ളൂ" എന്ന് അവർ മനസ്സിലാക്കി. അന്നുമുതൽ എല്ലാർവരും വരുണിനെ സ്നേഹിച്ചുതുടങ്ങി.

വൈഗ. എ. എസ്
3 ലൂഥറൻ എൽ പി എസ് അന്തിയൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ