ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും ശുചിത്വവും

കൊറോണ എന്ന കോവിഡ് -19 ലോകത്തെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന മഹാമാരിയാണ്. ലോകം ഈ മഹാമാരിയുടെ മുന്നിൽ മുട്ടുകുത്തിനിൽക്കുകയാണ്. ചൈനയിലെ വുഹാനിൽ രൂപംകൊണ്ട ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു. ഈ രോഗത്തെ ചെറുക്കാനുള്ള മരുന്നോ വാക്സിനോ ഇതുവരെ ആരും കണ്ടെത്തിയിട്ടില്ല. പക്ഷേ നമ്മൾ ഓരോരുത്തരും ശ്രദ്ധിച്ചാൽ ഈ രോഗത്തെ ചെറുക്കാൻ കഴിയും. വ്യക്തിശുചിത്വം പാലിക്കുക, ചിമയ്ക്കുമ്പോവും തുമ്മുമ്പോഴും തൂവാലയോ മാസ്കോ ഉപയോഗിക്കുക. കൈകളിലൂടെ പകരാൻ സാധ്യതയുള്ളതിനാൽ കൈകൾ ഇടയ്ക്കിടെ സോപ്പോ, ഹാൻഡ് വാഷോ ഉപയോഗിച്ച് വൃത്തിയാക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് ഒഴിവാക്കുക. സാമൂഹിക അകലം പാലിക്കുക. പ്രായമുള്ളവരും കുട്ടികളും വീട്ടിൽ നിന്നും പുറത്തിറങ്ങാതിരിക്കുക. ഈ കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാൽ കൊറോണയെ ഒരു പരിധി വരെ ചെറുക്കാം. അമേരിക്കയെപ്പോലെയുള്ള വികസിത രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ നമ്മൾ വാർത്തകളിലൂടെ അറിയുന്നില്ലേ? ഒരു നിമിഷത്തിന്റെ ശ്രദ്ധക്കുറവ്മൂലം ആയിരക്കണക്കിന് ആളുകളാണ് ഓരോ ദിവസം മരണത്തിനു കീഴടങ്ങുന്നത്. നമ്മുടെ രാജ്യത്തിന്റെ നല്ലൊരു നാളേയ്ക്കുവേണ്ടി നമുക്ക് ഒരുമിച്ചു കൈകോർക്കാം.

അദ്വൈത്.കെ
4 B ജി.എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം