ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:എം,എസ്.സി.എൽ.പി.എസ്. ചെറിയകൊല്ല കുടയാൽ/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Msclps cheriyakolla kudayal (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}ഹരിത വിദ്യാലയം | ഹരിത വിദ്യാലയം ]] {{BoxTop1 | തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • [[{{PAGENAME}ഹരിത വിദ്യാലയം | ഹരിത വിദ്യാലയം ]]
/ഹരിത വിദ്യാലയം

മാവുകൾ പൂത്തു മണം പരന്നു
പച്ചക്കുടയായ് ബദാം മരങ്ങൾ
അണ്ണാറക്കണ്ണന്മാർ കാക്കകളും
വിദ്യാലയത്തിൽ വിരുന്നു വന്നു
ടീച്ചറും കുട്ട്യോളും മാന്തണലിൽ
പാടിപഠിക്കുവാനൊത്തുകൂടി
ചക്കപ്പഴത്തിൻ മധുരഗന്ധം
ദിക്കെല്ലാം വാരിവിളമ്പി തെന്നൽ
അണ്ണാനും കാക്ക കുയിലുകളും
തമ്മിൽ കലഹമായ് ചക്കയുണ്ണാൻ
താലോലമാടും മുരിങ്ങകളും
താളം പിടിക്കുന്ന നെല്ലികളും
കാണുവോർക്കെല്ലാം രസം പകരും
ഹായ് !നല്ല സുന്ദരം വിദ്യാലയം!

അമ്യത എസ്
3 എം,എസ്.സി.എൽ.പി.എസ്. ചെറിയകൊല്ല കുടയാൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത