ജി.യു.പി.എസ് പോത്തനൂർ/അക്ഷരവൃക്ഷം/ അവധിക്കാലം
അവധിക്കാലം
ഇനി ഒരു അറിയിപ്പ് ഉണ്ടാക്കുന്നതു വരെ സ്കൂൾ ഉണ്ടായിരിക്കുന്നതല്ല, എന്ന അറിയിപ്പ് വന്നപ്പോൾ എന്താണെന്ന് അപ്പുവിന് മനസ്സിലായില്ല. അവൻ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി.ഉറങ്ങിയും കളിച്ചും ടി വി കണ്ടും ദിവസങ്ങൾ കടന്നു പോയി. അച്ഛൻ പത്രം വായിച്ച് കേൾപ്പിച്ചപ്പോഴാണ് ലോക്ക് ഡൗണിനെ കുറിച്ച് അവൻ അറിഞ്ഞത്. "എന്താ അച്ഛാ ബ്രേക്ക് ദി ചെയിൻ " അവൻ അച്ഛനോട്ചോദിച്ച് അറിഞ്ഞു. മഹാമാരി നമ്മുടെ കൊച്ചു കേരളത്തിലും വിത്തുകൾ പാകി കിളിർത്തു തുടങ്ങി എന്ന് അവനും മനസ്സിലായി. "അയ്യോ സ്കൂൾ അടച്ച് മാമന്റെ വീട്ടിൽ പോവാൻ കഴിയില്ലല്ലോയെന്ന് എന്നു വിചാരിച്ചു അവൻ വിഷമിച്ചു.അപ്പു തന്റെ പരിഭവം മുഴുവൻ അച്ഛനോട് പറഞ്ഞു "അച്ഛാ, വിഷുവിന് പടക്കം വാങ്ങാൻ പോവ്വാ.... അപ്പൂ :.., പുറത്ത് പോവാൻ പാടില്ലയെന്ന് പറഞ്ഞ് അവനെആശ്വസിപ്പിച്ചു അപ്പുവും അച്ഛനും കൂടി അടുക്കളത്തോട്ടം ഉണ്ടാക്കാൻ തീരുമാനിച്ചു.വീടും പരിസരവും വ്യത്തിയാക്കി.അപ്പുവിന് ഒരു കാര്യം മനസ്സിലായി. " രോഗം വന്നു ചികിൽസിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ് " ഇനി എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് അവൻ ചിന്തിച്ചു കൊണ്ടിരുന്നു: ..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- എടപ്പാൾ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ