ഭാരതാംബിക യു പി സ്കൂൾ/അക്ഷരവൃക്ഷം/പരിസരശുചിത്വവും രോഗപ്രതിരോധശേഷിയും
പരിസരശുചിത്വവും രോഗപ്രതിരോധശേഷിയും
ആമുഖം പ്രാചീനകാലം മുതൽ നമ്മുടെ പൂർവികർ പരിസര ശുചിത്വ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു ശുചിത്വം എന്ന ശീലം കുട്ടികളിൽ ഉണ്ടാകേണ്ടതാണ് അത് ജീവിതത്തിൽ പകർത്തേണ്ടത് വീടുകളിൽ നിന്നാണ് അതിനുള്ള സാഹചര്യങ്ങൾ നാം അവർക്ക് ഒരുക്കിക്കൊടുക്കണം. ആഴ്ചയിൽ ഒരു ദിവസം വീടും പരിസരവും വൃത്തിയാക്കുക ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ഏറെ മുൻപന്തിയിൽ നിൽക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും, സാമൂഹ്യ ശുചിത്വ കാര്യത്തിൽ നാം ഏറെ പുറകിലാണ് എന്ന് കൺ തുറന്നു നോക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതാണ് വ്യക്തി തലത്തിൽ ഏറെ പ്രാധാന്യം കല്പിക്കുന്ന മലയാളി പരിസര ശുചിത്വത്തിനും പൊതു ശുചിത്വത്തിനും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പിക്കാത്തത് നമ്മുടെ ബോധനിലവാരതതിൻറെയും ചിന്തയുടെയും കാഴ്ചപ്പാടിനെയും പ്രശ്നമാണ് ഇത് ആരും കാണാതെ മാലിന്യം നിരത്തുവക്കിൽ ഇടുന്ന ,സ്വന്തം വീട്ടിലെ മാലിന്യം അയൽക്കാരനെ പറമ്പിലേക്ക് എറിയുന്ന മലയാളി തൻറെ കപട സാംസ്കാരിക മൂല്യബോധത്തിന് തെളിവ് പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത് ഈ അവസ്ഥ തുടർന്നാൽ മാലിന്യ കേരളം എന്ന ബഹുമതിക്ക് നാം അർഹരാകും ഈ അവസ്ഥയ്ക്ക് മാറ്റം വന്നേ പറ്റൂ ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തവും ആയിരിക്കുന്ന അവസ്ഥയാണ് .അതുകൊണ്ട് വ്യക്തിശുചിത്വം പരിസര ശുചിത്വം പൊതു ശുചിത്വ എന്നിവയെല്ലാം കൂടിച്ചേരുന്ന ആകെത്തുകയാണ് ശുചിത്വം ഇങ്ങനെയുള്ള ശുചിത്വം വഴി രോഗപ്രതിരോധശേഷി നേടി എല്ലാ പകർച്ചവ്യാധികളിൽ കളയും മലയാളികളായ നമുക്ക് നേരിടാൻ സാധിക്കണം യുപിസ്കൂൾ പൊട്ടൻപ്ലാവ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ