(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് -19
കോവിഡ് - 19 ആളൊരു വീരൻ
അമ്പമ്പോ അതി ഭീകരൻ തന്നെ
ഒരു ചെറു വൈറസെന്നാകിലും
ലോകത്തെ മുഴുവൻ വിറപ്പിച്ചിടുന്നു
ജലദോഷപ്പനി കണക്കെ വന്നിട്ട്
മാലോകരെ എല്ലാം വീഴ്ത്തീടുന്നു
ഐസൊലേഷനും ലോക്ക് ഡൌനുമെല്ലാം
കോവിഡ് -19 ൻ സംഭാവനയല്ലോ
ജേതാക്കളെന്ന മട്ടിൽ വാണ
മാനുജരെല്ലാം തോറ്റീടുന്നു
ആരോഗ്യപ്രവർത്തകരുണ്ടേ കൂട്ടിനു
തൽ സേവനങ്ങളെ നാം മാനിക്കേണം
ശുചിത്വ ശീലം പടി പടിയായി
പാലിച്ചല്ലോ മാനവരാശി
ഭീതിയകറ്റി ജാഗ്രതായാലെ
അകലത്താക്കാം ഈ കോറോണയെ..