സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം/അക്ഷരവൃക്ഷം/ അമ്മുവും കിളിക്കുഞ്ഞുങ്ങളും
അമ്മുവും കിളിക്കുഞ്ഞുങ്ങളും
അന്നൊരു അവധി ദിവസമായിരുന്നു. ഉഗ്രമായ ചൂട്! ചുറ്റിലും പീലി വിടർത്തി നിൽക്കുന്ന തരുനിരകൾ, തെങ്ങോലകൾ, കതിരിട്ട വയൽപാടങ്ങൾ, പുല്ലു മേയുന്ന പൈക്കൾ. പരിസര സൗന്ദര്യം ആസ്വദിക്കൊണ്ട് അമ്മു കുളിക്കാനായി കുളക്കടവിലേക്ക് നടന്നു. പൊടുന്നനെ കാടിളക്കി വന്ന കിടിലൻ കാറ്റ് കരിയിലകളെ പറത്തിയോടിച്ചു. ആല്മരക്കൊമ്പിലെ കിളിക്കൂട് കാറ്റ് അടർത്തിയെടുത്ത് താഴേക്കിട്ടു. അത് പതിച്ചത് അമ്മുവിന്റെ മുന്നിൽ! അവളൊന്ന് ഞെട്ടി. നോക്കുമ്പോൾ അതിനുള്ളിൽ മൂന്ന് കുഞ്ഞുങ്ങൾ! ചിറക് മുളയ്ക്കുന്നതെ ഉള്ളൂ. അവൾക്ക് ദയ തോന്നി. കിളിക്കുഞ്ഞുങ്ങളെ പതിയെ എടുത്ത് തോർത്തിൽ പൊതിഞ്ഞ് തിരിച്ചു നടന്നു. തിരിച്ചെത്തിയ അമ്മു നടന്നതെല്ലാം അമ്മയോട് പറഞ്ഞു. അവർ അമ്മുവിനെ അഭിനന്ദിക്കാൻ മറന്നില്ല. അവളുടെ പരിചരണം കുഞ്ഞു കിളികൾക്ക് പുതുജീവൻ നൽകി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ അവ പറക്കാൻ തുടങ്ങി. അമ്മു കിളിക്കുഞ്ഞുങ്ങളെ ദൂരേക്ക് പറത്തിവിട്ടു. അവ മരങ്ങളിൽ നിന്ന് മരങ്ങളിലേക്ക് പറന്നകന്നു. അമ്മു നിര്നിമേഷയായി അവയെ നോക്കി നിന്നു. മിഴികളിൽ നിന്നുതിർന്ന ഒരു നീർമണി സങ്കടത്തിന്ടെ അല്ല; ആനന്ദത്തിന്റെതായിരുന്നു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ