യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/ കുട്ടിയും അച്ഛനും അമ്മയും

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കുട്ടിയും അച്ഛനും അമ്മയും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടിയും അച്ഛനും അമ്മയും

ഒരിടത്ത് ഒരിടത്ത് ഒരു കുട്ടിയുണ്ടായിരുന്നു, കുട്ടിയുടെ പേര് ദേവ് എന്നായിരുന്നു, ഒരു വയസ്സായ ഈ കുട്ടി മുട്ടിലിഴഞ്ഞ് നടക്കാനേ പഠിച്ചിട്ടുള്ളൂ.

ഒരു നാൾ ദൂരത്തേക്ക് ജോലിക്ക് പോയ അവന്റെ അച്ഛൻ തിരിച്ചു വന്നില്ല, അവൻ അമ്മയുടെ കൂടെ കഴിഞ്ഞു, കുറെ നാളുകൾക്ക് ശേഷം ഒരു ദിവസം അവനെ ഉറക്കി കിടത്തി അവന്റെ അമ്മ പാടത്ത് പുല്ലരിയാൻ പോയി, അവൻ ഉണർന്നു നോക്കി, ആരെയും കാണാനില്ല, അവൻ പേടിച്ചു, അവന് വിശന്നു, അപ്പോൾ അവൻ മുട്ടിലിഴഞ്ഞ് പോയി അമ്മയുണ്ടാക്കി വെച്ച ഭക്ഷണം ഒറ്റക്കെടുത്ത് കഴിച്ചു, അമ്മയെ കാണാതെ കരഞ്ഞു, അമ്മ വന്നില്ല.അവൻ കാത്തിരുന്നു. അടുത്ത വീട്ടിലെ ആൾക്കാർ വന്നു, അവനെ അവർ കൊണ്ടു പോയി.

അവൻ വലുതായി തുടങ്ങി, അവൻ സ്വന്തം കാര്യങ്ങളൊക്കെ ഒറ്റക്ക് ചെയ്യാൻ പഠിച്ചപ്പോൾ സ്വന്തം വീട്ടിൽ ഒറ്റക്ക് നിൽക്കാൻ തുടങ്ങി, അവൻ എന്നും അച്ഛനെയും അമ്മയെയും കാത്തിരിക്കും.

അവൻ പിന്നെയും വലുതായി, അവൻ അച്ഛനെയും അമ്മയെയും അന്വേഷിച്ച് കണ്ടു പിടിക്കാൻ തീരുമാനിച്ചു, അങ്ങനെ അവൻ അച്ഛനെ കണ്ടു പിടിച്ചു, അച്ഛന് വയ്യാതായിരുന്നു, അവൻ അച്ഛനെ വീട്ടിലേക്ക് കൊണ്ടു വന്നു, അമ്മയെയും കണ്ടു പിടിച്ചു, അമ്മയോട് പറഞ്ഞു ഞാൻ അമ്മയുടെ മകനാണ്, അമ്മക്ക് സന്തോഷമായി, അമ്മയെയും വീട്ടിലേക്ക് കൊണ്ടുവന്നു. എല്ലാവർക്കും സന്തോഷമായി.

നീരദ് നാരായൺ. U.C
2 B യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ