രാധാകൃഷ്ണ യു.പി. സ്ക്കൂൾ, ചെക്കിക്കുളം/അക്ഷരവൃക്ഷം/നല്ലൊരു നാളേക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേക്കായ്

കാലം കലികാലം
ഇത് മഹാമാരി തൻ കലികാലം
മാനവരാശികളോരോന്നായ്
മണ്ണിൻ മടിയിൽ മറയുന്നു
പേടിച്ചരണ്ട മർത്ത്യന്മാർ ഭവനങ്ങളിലഭയം തേടുന്നു
സോപ്പുകളും ഹാൻഡ് വാഷുകളും
രോഗമകറ്റാൻ ഏകുന്നു
ഡോക്ടർമാരും നഴ്സുകളും
ഉറക്കമില്ലാതലയുന്നു.
വീട്ടിൽ തന്നെയിരുന്നോളൂ
ശുചിത്വ ശീലം തുടർന്നോളൂ
ചെറുത്തു നിൽക്കാം ഈ മണ്ണിൽ
കൊറോണയില്ലാ നാളേക്കായ്

ഋഷിക് ഷിജിൽ
3c രാധാകൃഷ്ണ എ യു പി സ്കൂൾ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത