ജി. എച്ച്.എസ്. പൂച്ചപ്ര/അക്ഷരവൃക്ഷം/കൊറോണ ഭൂതം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Akshayanjana (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഭൂതം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഭൂതം

കൊറാണ (കോവിഡ് 19 ) എന്ന മഹാമാരിയെ പ്രതിരോധിച്ച് തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ന് ലോകം മുഴുവൻ. അതിനു വേണ്ടി ഇന്ത്യയും ഈ കൊച്ചു കേരളവുമെല്ലാം കടുത്ത പോരാട്ടത്തിലാണ്.കേരളത്തിലെ ആരോഗ്യ പ്രവർത്തകരും ഭരണകൂടവും ഈശ്രമങ്ങളിൽ സജീവമായി ഏർപ്പെട്ടിരിക്കുന്നു നമ്മുക്കും അതിൽ പങ്കുചേരാം. ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പു പ്രകാരം കൊറോണയുടെ ലക്ഷണങ്ങൾ മനസ്സിലാക്കാം. ഒരോ ലക്ഷണവും നിങ്ങൾക്കുണ്ടോ എന്ന് സ്വയം മനസ്സിലാക്കി, സംശയമുള്ള സാഹചര്യത്തിൽ വൈദ്യ സഹായവും തേടേണ്ടതാണ്. നമ്മുടെ ആയുസ്സും ആരോഗ്യവും സംരക്ഷിക്കേണ്ട കടമയും ബാധ്യതയും നമ്മുക്ക് ഉണ്ട്. കുട്ടികളായ നാം മുതിർന്നവർ പറയുന്ന കാര്യങ്ങൾ അനുസരിച്ചു വേണം മുന്നോട്ടു പോകുവാൻ. മറ്റുള്ളവരുമായി സുരക്ഷിത അകലം പാലിക്കാൻ നാം ശ്രദ്ധിക്കുക. അതുപൊലെ തന്നെ പൊതു സ്ഥലങ്ങൾ ഒഴിവാക്കി സംരക്ഷിതമായ കളികളിൽ ഏർപ്പെടുക. കൈകൾ വെള്ളവും സോപ്പും ഉപയോഗിച്ച് നന്നായി കഴുകാൻ ശീലിക്കുക.തു മ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈമുട്ടു കൊണ്ടോ തുവാല കൊണ്ടോ മറയ്ക്കുക. കുട്ടികളായ നമ്മുക്ക് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യത കുറവാണെങ്കിലും നമ്മൾ വഴി ഈ അസുഖം പ്രായമായ അപ്പൂപ്പനും അമ്മൂമ്മയ്ക്കും പകർന്ന് കിട്ടിയാലുള്ള അപകടം വളരെ വലുതായിരിക്കും. അത്തരം ഒരു സാഹചര്യം വരാതെ പ്രത്യേകം ശ്രദ്ധിക്കണം. സർക്കാരും ആരോഗ്യ വകുപ്പും തന്ന നിർദ്ദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ച് ഈ കൊറോണ ഭൂതത്തെ നമ്മുടെ രാജ്യത്തു നിന്നും മാത്രമല്ല ഈ ഭൂലോകത്തു നിന്നു തന്നെ തുരത്തിയോടിക്കാൻ നമ്മൾ കുട്ടികളും മുതിർന്നവരോടൊത്ത് ചേർന്നു പ്രവർത്തിക്കാം. കൊറോണയില്ലാത്ത ഒരു നല്ല നാളേക്കു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.

അഭിനവ് അനിൽ
6 A ജി.എച്ച്.എസ് .പൂച്ച പ്ര
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം