സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/കഥ/കഥ 2
സഹജീവിസ്നേഹവും കരുതലും
സഹജീവിസ്നേഹവും കരുതലും
ഹോട്ടൽ അന്ന് നേരത്തെയടച്ചു . ഇനി കോവിഡ് മാറിയിട്ടേതുറക്കൂ നാട്ടിലേക്കു പോകുകേ ഏക വഴിയുള്ളു . എന്ന് തീരുമാനിച്ചു. ഡൽഹിയിലെ ജോലി നഷ്ടപ്പെട്ട് വീട്ടിലിരുന്നപ്പോൾ ഭാര്യയുടെ ആങ്ങള തരപ്പെടുത്തി തന്ന ജോലിയായിരുന്നു അത് ,ദുബായിൽ മൂന്നുമാസത്തെ വിസിറ്റിംഗ് വിസയിൽ വന്നതാണ് മറ്റന്നാൾ അത് അവസാനിക്കും നേരിയ മഞ്ഞുപുതഞ്ഞ പുലരിയിലേക്ക് അയാൾ കണ്ണ് തുറന്നു രാവിലെ പത്തുമണിക്കാണ് വിമാനം. ഒൻപതു മണിയായപ്പോഴേക്കും വിമാനത്താവളത്തിലെത്തി. റോഡുകളെല്ലാം വിജനം. അങ്ങിങ്ങായി മാത്രം ആളുകൾ . പലവിധ സുരക്ഷാക്രമീകരണങ്ങൾ കഴിഞ്ഞ് നാട്ടിലേക്ക് യാത്ര തിരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും സുരക്ഷാക്രമീകരണങ്ങൾ ..... തലേന്നേ വീട്ടിൽ പറഞ്ഞതനുസരിച്ചു കാറിൽ ഡ്രൈവർ മാത്രം എത്തി ആ സുഹൃത്ത് കണ്ടയുടനെ ആലിംഗനം ചെയ്യാനും പെട്ടി എടുത്തു വയ്ക്കാനും വന്നത് തടഞ്ഞു. താൻ തന്നെ ചെയ്തോളാം എന്ന് പറഞ്ഞു. വഴിയിൽ ഒരിടത്തും വണ്ടി നിർത്തിയില്ല . വീട്ടിൽ എത്തിയുടനെ വണ്ടി കഴുകി. ബന്ധുക്കൾ കാണാൻ എത്തുന്നത് തടഞ്ഞു . വിമാനത്താവളത്തിൽ വച്ച് ആരോഗ്യ പ്രവർത്തകർ പറഞ്ഞതുപോലെ ഹോംക്വാറന്റീനിൽ പ്രവേശിക്കുന്നകാര്യം എല്ലാവരോടും അറിയിച്ചു. ഭക്ഷണം മറ്റും നൽകുന്നതിനാൽ അമ്മയും അധികം പുറത്തിറങ്ങില്ല. എന്നാൽ അയാളുടെ വൃദ്ധനായ അച്ഛൻ തോമസ് ചെറുപ്പം മുതൽ ശീലിച്ചു പോന്ന തന്റെ നടത്തം ഉപേക്ഷിച്ചില്ല. അയല്പക്കത്തുള്ളവർ അയ്യാളെ കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ദിശ യിലെ ആരോഗ്യപ്രവർത്തകർ ജോഷിയുടെ വിവരങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. ക്വാറന്റീനിൽ ആയിരുന്നെങ്കിലും ബന്ധുമിത്രാദികളോട് കൂടുതൽ ഫോണിലൂടെ ബന്ധം പുതുക്കി. ധാരാളം പുസ്തകങ്ങൾ വായിച്ചു. വാട്സാപ്പ് ഗ്രൂപ്പിലൂടെ നിർധനർക്ക് ഭക്ഷണം നൽകുന്നതിന് സംഭാവന നൽകി . ജോഷി ഇങ്ങനൊക്കെ ചെയ്യുമ്പോഴും പിതാവ് വീട്ടിൽ അടങ്ങിയിരിക്കാൻ മനസ്സ് കാണിച്ചില്ല ഒരു ദിവസം ആരോഗ്യപ്രവർത്തകർ എത്തി. പിതാവിനോട് ചോദിച്ചു "താങ്കളിങ്ങനെ പുറത്തിറങ്ങി നടക്കരുതേ ലോക്കഡോൺ അല്ലെ?ജോഷി ഒറ്റയ്ക്ക് കഴിയുന്നത് സമൂഹത്തിന്റെ നന്മക്കു കൂടിയല്ലേ?സാമൂഹിക അകലം പാലിച്ചുകൊണ്ട് മറ്റുള്ളവരെ സ്നേഹിക്കാനും കരുതാനും കഴിയണം. അങ്ങനെ ഒരു നല്ല ലോകത്തെ സൃഷ്ടിക്കാൻ കഴിയണം"തോമസ് വെറുതെ ഉള്ള നടത്തം ഉപേക്ഷിച്ചു. വീട്ടിനുള്ളിൽ സന്തോഷത്തോടെ കഴിഞ്ഞു. അങ്ങനെ കാത്തുനിന്ന ജോഷിയുടെ സ്രവപരിശോധന ഫലം എത്തി. മൂന്നാം തവണയും നെഗറ്റീവ് സമൂഹത്തിന്റെ സുരക്ഷക്കായി വീട്ടിൽ കഴിയുന്നവർ ഏറ്റവും മഹത്തരമായ കാര്യമാണ് ചെയ്യുന്നത് എന്ന് ബഹു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞപ്പോൾ ജോഷിയുടെ മനസ്സിൽ ഒത്തിരി സന്തോഷം തോന്നി, കൊറോണ വർധിച്ചു വന്നപ്പോൾ ആധി പിടിച്ച മനസ്സല്ല ഇപ്പോൾ തന്റെതെ ആട്മാവിശ്വാസം നിറഞ്ഞതാണ് . നല്ലൊരു ലോകത്തിനു സഹജീവികളോടുള്ള കരുതലും സ്നേഹവും അത്യാവശ്യമാണ് . തന്നെയും സമൂഹത്തെയും കോവിടിൽ നിന്ന് സുരക്ഷിതരാക്കിയ എല്ലാവരോടും അയാൾ നന്ദി പറഞ്ഞു. ഒപ്പം ആദ്മാവിശ്വാസത്തോടെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരെയും മനസ്സാലെ തല കുനിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കുട്ടനാട് വിദ്യാഭ്യാസജില്ല ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കുട്ടനാട് വിദ്യാഭ്യാസജില്ല ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കുട്ടനാട് വിദ്യാഭ്യാസജില്ല ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലവടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കുട്ടനാട് വിദ്യാഭ്യാസജില്ല ആലപ്പുഴ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ