എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം/ അദ്ധ്വാനത്തിൻ്റെ വില

21:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അദ്ധ്വാനത്തിൻ്റെ വില
കൃഷ്ണപുര൦ എന്ന ഗ്രാമത്തിൽ വാസുദേവൻ എന്നു പേരുള്ള ഒരു ധനികൻ താമസിച്ചിരുന്നു. ഒരുപാട് കഷ്ട്ടപ്പെട്ടു൦ അദ്ധ്വാനിച്ചുമാണ് അയാൾ ഈ നിലയിലെത്തിയത്. വാസുദേവന് ഒരൊറ്റ മകനേ ഉണ്ടായിരുന്നുള്ളൂ പേര് ഗോപു. അമ്മയില്ലാത്ത അവന് ഒരു കുറവും വരുത്താതെയാണ് വാസുദേവൻ വളർത്തിയത്. മകൻ വലുതാവു൦ തോറും അച്ഛന്റെ സ്വത്തുകൾ അവൻ ധൂർത്തടിച്ചു കളയാൻ തുടങ്ങി. അങ്ങനെയിരിക്കെ ഒരു ദിവസം വാസുദേവൻ മകനെ വിളിച്ചു പറഞ്ഞു "നീ സ്വന്തമായി അദ്ധ്വാനിച്ചു പണം സമ്പാദിച്ചാലേ എന്റെ സ്വത്തുക്കെല്ലാം ഞാൻ നിനക്കു തരുകയുള്ളു." അങ്ങനെ അവൻ ജോലിക്ക് പോകാൻ തീരുമാനിച്ചു. 10 രൂപയാണ് അവന്റെ ദിവസ കൂലി. കിട്ടുന്ന പൈസ എന്നു൦ അവൻ അച്ഛനെ ഏൽപ്പിക്കു൦. വാസുദേവൻ ആ പണ൦ കൊണ്ടുപോയി കിണറ്റിലിടു൦. ഇതു കണ്ട് ദേഷ്യം വന്ന ഗോപു അച്ഛനോട് ചോദിച്ചു "ഞാൻ വളരെ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് അച്ഛൻ എന്തിനാണ് ഇങ്ങനെ നശിപ്പിക്കുന്നത്." അച്ഛൻ മറുപടി പറഞ്ഞു "നീ അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് നശിച്ചു പോകുമ്പോൾനിനക്കുണ്ടാകുന്ന അതേ വേദനയാണ് ഞാൻ അദ്ധ്വാനിച്ചു കൊണ്ടു വരുന്നത് നീ നശിപ്പിച്ചു കളയുമ്പോൾ എനിക്കു ണ്ടാകുന്നത് " വാസുദേവൻ്റെ ഈ വാക്കുകളിലൂടെ ഗോപു അദ്ധ്വാനത്തിൻ്റെ മഹിമ തിരിച്ചറിഞ്ഞു. പിന്നീടവൻ ഒരിക്കലും പണ൦ അനാവശ്യമായി ചിലവഴിച്ചിട്ടില്ല.
അനഘ ബാബു
9 B എൽ.എഫ്.എച്ച്.എസ്.പാനായികുളം, എണാകുളം, ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ