കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/ ആകാശത്തേക്ക് കണ്ണും നട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
21:32, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആകാശത്തേക്ക് കണ്ണും നട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആകാശത്തേക്ക് കണ്ണും നട്ട്

നാം എല്ലാവരും ഇന്ന് അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളിയാണ് കോവിഡ്- 19. കേരളീയർ തങ്ങൾക്കാവും വിധം ഈ പകർച്ച വ്യാധിയെ ചെറുത്തു നിൽക്കുന്നുണ്ട്. എന്നാൽ പ്രവാസികൾ ആയ മലയാളികൾ ഭക്ഷണം പോലും കിട്ടാതെ വലയുകയാണ്. ആ പ്രവാസി സമൂഹത്തെ ആധാരമാക്കിയാണ് ഈ ലേഖനം.

         

  വിദ്യാർത്ഥികൾ അടക്കം 130 ലക്ഷത്തോളം ഇന്ത്യക്കാരാണ് വിദേശത്ത്‌ ഉള്ളത്. കൊറോണ ആദ്യം റിപ്പോർട്ട്‌ ചെയ്ത ചൈന, ഇറ്റലി, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യക്കാരെ തുടക്കത്തിൽ നാട്ടിലേക്കു കൊണ്ടുവന്നിരുന്നു. അപ്പോൾ ഇന്ത്യയിൽ കോവിഡ് വ്യാപനം ഉണ്ടായിരുന്നില്ല. എന്നാൽ സ്ഥിതിഗതികൾ രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ ഇത്തരം ഒരു നടപടി അസാധ്യമാണ്.

      

   ലക്ഷത്തോളം ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. രോഗ സാധ്യത കൂടുതൽ ഉള്ള ഈ പ്രദേശത്തെ പ്രവാസികളുടെ കാര്യം അതീവ ഗുരുതരമാണ്. മാനസിക സംഘർഷം മൂലം പലരും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നു. ഹൃദ്രോഗികൾ പോലുള്ള അനേകം പേരായ മലയാളികൾക്ക്  മരുന്ന് പോലും കിട്ടുന്നില്ല. ഇതെല്ലാം അവരെ വല്ലാതെ അലട്ടുന്നു. പലരും ലേബർ ക്യാമ്പുകളിലും മറ്റും ആണ് തങ്ങുന്നത്. അവിടെ ഉള്ള താമസം അതീവ ഗുരുതരമാണ്. സൗകര്യങ്ങളെല്ലാം ഒരുക്കുന്നുണ്ട് എന്ന് പറഞ്ഞാലും അത് എത്ര പേർക്കാണ് ലഭിക്കുക? എല്ലാവർക്കും അത്തരം സൗകര്യം നൽകുക അസാധ്യമാണ്. പലരും പലയിടത്തായിട്ടാണ് ഉള്ളത്. അവരെ നമ്മളാൽ കഴിയും വിധം സഹായിക്കുക, ആത്മവിശ്വാസം പകരുക എന്നത് നമ്മുടെ കർത്തവ്യം ആണ്. വിദേശത്ത് മരിച്ച മലയാളികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നത് ആശങ്ക ഉളവാക്കുന്നു. എങ്കിൽ പോലും ചില പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.

         

പ്രവാസത്തിന്റെ ചരിത്രത്തിൽ കോവിഡ് കാലത്ത് നിസ്വാർത്ഥ സേവനത്തിന്റെയും സമർപ്പണത്തിന്റെയും പുതിയ ഏടുകൾ എഴുതി ചേർക്കുകയാണ് ഗൾഫ് നാടുകളിലെ മലയാളികൾ ആയ സന്നദ്ധ പ്രവർത്തകർ.

    

എത്രയും പെട്ടന്ന് തന്നെ പ്രവാസികൾക്ക് തങ്ങളുടെ നാട്ടിൽ എത്താൻ ആകട്ടെ എന്ന് പ്രാർഥിക്കുന്നു.