സെന്റ് മേരീസ് ജി എച്ച് എസ് എടത്വ/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:22, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Treesa1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 4 }} <p> <br> ഹൈജീൻ, സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


ഹൈജീൻ, സാനിറ്റേഷൻ എന്ന പദങ്ങൾക്ക് വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി, എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തിശുചിത്വം, സാമൂഹ്യ ശുചിത്വം, തുടങ്ങിയവയെല്ലാം. അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, മാലിന്യസംസ്കരണം, കൊതുക് നിവാരണം, എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിറ്റേഷൻ എന്ന വാക്കും ശുചിത്വം ആയി ഉപയോഗിക്കാം.

ആരോഗ്യ ശുചിത്വം

വ്യക്തിശുചിത്വം, പരിസരശുചിത്വം, എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യഘടകങ്ങൾ. ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകളാണ് 90 % രോഗങ്ങൾക്കും കാരണം.

വ്യക്തി ശുചിത്വം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. കൂടെകൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക. വയറിളക്കരോഗങ്ങൾ, പകർച്ചപ്പനി, തുടങ്ങി കോവിഡ് വരെ ഇതുവഴി ഒഴിവാക്കാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് നിർബന്ധമായും മുഖം മറയ്ക്കുക. നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രാവിലെയും രാത്രി ഉറങ്ങുന്നതിനു മുമ്പും പല്ലുതേച്ച് വൃത്തിയാക്കുക. ദിവസവും സോപ്പിട്ട് കുളിച്ച് ശരീരശുദ്ധി ഉറപ്പാക്കണം. വൃത്തിയുള്ള വസ്ത്രം ധരിക്കുക. മറ്റുള്ളവരുടെ ടൂത്ത് ബ്രഷ്, ഷേവിങ് സെറ്റ്, തോർത്ത്, എന്നിവ ഉപയോഗിക്കരുത്.

ഫാസ്റ്റ് ഫുഡും കൃത്രിമ ആഹാരവും പഴകിയ ഭക്ഷണവും ഒഴിവാക്കുക. കൃത്യമായ ഇടവേളകളിൽ സമീകൃതാഹാരം ശീലമാക്കി അമിതാഹാരം ഒഴിവാക്കുക.പഴങ്ങൾ, പച്ചക്കറികൾ, ഇളനീര്, മുളപ്പിച്ച പയറുവർഗങ്ങൾ, പരിപ്പുവർഗങ്ങൾ, എന്നിവ ഭക്ഷണത്തിലുൾപ്പെടുത്തു ക. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കും. പഴങ്ങളും, പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.

പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. രാത്രി ഭക്ഷണം കുറക്കുക. ദിവസവും 2 ലിറ്റർ വെള്ളം കുടിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. ചായ, കാപ്പി, എന്നിവ കുറയ്ക്കുക. ആഹാരം കൊണ്ടുവരാൻ പ്ലാസ്റ്റിക് നിർമിത പാത്രങ്ങളും കുപ്പികളും ഒഴിവാക്കുക.

ദിവസവും വ്യായാമം ചെയ്യുക. സൈക്കിൾ യാത്രകൾ പതിവാക്കുക. ദിവസേന7-8 മണിക്കൂർ ഉറങ്ങുക. രണ്ടുമണിക്കൂറിൽ കൂടുതൽ ടെലിവിഷൻ കാണരുത്.

ഇങ്ങനെ സ്വയം ശുചിത്വം പാലിച്ച് നമ്മളെയും നമ്മുടെ കുടുംബങ്ങളെയും ഈ സമൂഹത്തെയും എല്ലാ രോഗങ്ങളിലും പകർച്ചവ്യാധികളിൽ നിന്നും നമുക്ക് സംരക്ഷിക്കാം.

അന്നമ്മ സ്കറിയ ലാലിച്ചൻ
-VII-A സെന്റ് . മേരീസ് ജി. എച്. എസ്. എടത്വ
തലവടി ഉപജില്ല
{{{ജില്ല}}}
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം
[[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ]][[Category:{{{ജില്ല}}} ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ]][[Category:{{{ജില്ല}}} ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ]]