സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
ഈ കാലഘട്ടത്തിൽ രോഗത്തോടൊപ്പം തന്നെ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് രോഗ പ്രതിരോധ മാർഗ്ഗങ്ങളും. പല തരം പച്ചമരുന്നുകൾ രോഗ പ്രതിരോധ മാർഗ്ഗങ്ങളായി നമുക്ക് സ്വീകരിക്കാവുന്നതാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ശുചിത്വം, പരിസര ശുചിത്വം, വ്യക്തി ശുചിത്വം. നമ്മുടെ പരിസരങ്ങൾ മാലിന്യങ്ങൾ നിറഞ്ഞതാണെങ്കിൽ കൊതുകുകൾ മുട്ടയിടാനും അതുവഴി മാരക രോഗങ്ങൾ വന്നു ഭവിക്കാനും കാരണമാകുന്നു , ഡെങ്കിപ്പനി , മലമ്പനി ,ചിക്കൻ ഗുനിയ തുടങ്ങിയവ പരിസര ശുചിത്വ ക്കുറവുകൊണ്ടാണ് വന്നു ഭവിക്കുന്നത് . വ്യക്തി ശുചിത്വത്തെക്കുറിച്ചു പറഞ്ഞാൽ കൈ ,കാൽ ,മുഖം നമ്മുടെ ശരീര ഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കുക ,വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നിവയാണ് . ഇന്ന് കോവിഡ്- 19 ന് എതിരെയുള്ള പ്രതിരോധ മാർഗ്ഗമായിട്ടാണ് ലോകമെമ്പാടും ലോക്ക് ഡൗൺ നടപ്പിൽ വരുത്തിയിരിക്കുന്നത് . അതു കൊണ്ടു തന്നെ ഈ രോഗത്തിൽ നിന്ന് മുക്തി നേടാൻ സാധിക്കുന്നുമുണ്ട് . ഇന്ന് രോഗ പ്രതിരോധത്തിനായി പലതരം കുത്തിവെപ്പുകൾ എടുക്കുന്നു . രോഗ പ്രതിരോധശേഷി കൂട്ടുവാനായി പോഷകാഹാരങ്ങൾ കഴിക്കാവുന്നതാണ് . അതുപോലെ തന്നെ പ്രധാനമാണ് വ്യായാമം. രോഗം വന്നിട്ടു ചികിത്സിക്കുന്നതിലും എളുപ്പം പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് . അതുകൊണ്ടു തന്നെ നമുക്ക് രോഗം വരാതെ സൂക്ഷിക്കാം .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ