ഗവ. യു. പി. എസ്. റാന്നി- പഴവങ്ങാടി/അക്ഷരവൃക്ഷം/ഹരിതവത്കരണം
ഹരിതവത്കരണം
പ്രകൃതി നമ്മുടെ അമ്മയാണ്. പ്രത്യക്ഷമായും പരോക്ഷമായും മനുഷ്യനിർമിതം ആകുന്നത് ഇവിടത്തെ ജൈവ വൈവിധ്യം ആണ്. മനുഷ്യൻറെ പ്രഥമ ആവശ്യങ്ങളായ വായുവും ഭക്ഷണവും പാർപ്പിടവും എല്ലാം നമുക്ക് പ്രകൃതി നൽകുന്നു. പച്ചയാം വിരിപ്പിട്ട സഹ്യനിൽ തലചായ്ച്ചു മച്ച് മണൽത്തിട്ടാം പാദോപധാനം പൂണ്ടും പരിലസിച്ചിരുന്ന നമ്മുടെ നാട് ഇന്ന് ഒട്ടേറെ പരിസ്ഥിതി പ്രശ്നങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ് . നമ്മുടെ വനങ്ങൾ പുഴകൾ മത്സ്യസമ്പത്ത് മൃഗസമ്പത്ത് എല്ലാം നശിച്ചു കൊണ്ടിരിക്കുകയാണ്. വനങ്ങൾ നശിക്കുന്നതിന് പ്രത്യാഘാതങ്ങൾ പലതാണ്. വനവിഭവങ്ങളുടെ ക്ഷാമം ജലക്ഷാമം ഉരുൾപൊട്ടൽ എന്നിങ്ങനെ അവ നീണ്ടുപോകുന്നു . ഇതിനെല്ലാം പരിഹാരം ഒന്നേയുള്ളൂ ഹരിതവൽക്കരണം സാധ്യമായ ഇടങ്ങളിൽ എല്ലാം മരങ്ങൾ നട്ടുപിടിപ്പിക്കുക ഒരു മരം വെട്ടുമ്പോൾ മൂന്നു തൈ നടുക. ജ്ഞാനപീഠ ജേതാവായ ശ്രീ ഒ. എൻ. വി കുറുപ്പ് പാടിയതുപോലെ പോലെ "ഒരു തൈ നടുമ്പോൾ ഒരു തണൽ നടുന്നു നടുനിവർക്കാനൊരു കുളിർ നിഴൽ നടുന്നു മണ്ണിലും വിണ്ണിന്റെ മാറിലെ ചാന്തു തൊട്ട് അഞ്ജനം ഇടുന്നു കൊച്ചു കരങ്ങൾ മരം നട്ടാൽ പച്ച പുതയ്ക്കും മലയാളം " എന്ന് കവി പാടിയത് എത്രയോ ശരിയാണ് അല്ലേ? നമ്മുടെ പ്രകൃതി നമ്മുടെ കൈകളിലാണ് .നാം പ്രകൃതിയെ സ്നേഹിച്ചാൽ പ്രകൃതി നമ്മളെ സ്നേഹിക്കും. 2018 ലെ പ്രളയം നമുക്ക് ആർക്കും മറക്കാൻ കഴിയില്ലല്ലോ .ഇനിയും ഇതുപോലുള്ള മഹാമാരികൾ നമ്മുടെ നാടിനെ വിഴുങ്ങാതെ നോക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .വരും തലമുറയ്ക്ക് ഭീഷണിയാകുന്ന ഇത്തരം പ്രശ്നങ്ങൾ നമ്മൾ കണ്ടില്ലെന്നു നടിക്കരുത്. ഭൂമിയുടെയും പ്രകൃതിയുടെയും കാവൽ ഭടന്മാരായി നമുക്ക് മാറാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- റാന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ