ജി.വി.എച്ച്.എസ്.എസ്. കീഴുപറമ്പ്/അക്ഷരവൃക്ഷം/ ഒരുമിക്കാം
ഒരുമിക്കാം
വീടും സ്കൂളും ഉപയോഗിക്കുന്നത് ഞങ്ങൾ അല്ലേ?അതുകൊണ്ട് വീടും പരിസരവും, സ്കൂളും, അങ്ങനെയുള്ള പൊതുസ്ഥലങ്ങളും വൃത്തിയാക്കേണ്ടത് ഞങ്ങൾ തന്നെയാണ്! പ്ലാസ്റ്റിക് പോലെയുള്ള മാലിന്യങ്ങൾ ഒക്കെ എടുക്കാൻ പഞ്ചായത്തിൽ സംവിധാനം ഉണ്ട്. അതുകൊണ്ട് പഞ്ചായത്തിൻറെ വണ്ടി വന്നു കൊണ്ടു പൊയ്ക്കോളും. പക്ഷേ നാം അവയെല്ലാം ശേഖരിച്ച് അവർ പറയുന്ന പോലെ ക്രമപ്പെടുത്തി കൊടുക്കണം. ചപ്പുചവറുകൾ കത്തിക്കുന്നത് പോലെ പ്ലാസ്റ്റിക് സാധനങ്ങൾ കത്തിച്ചു കൂടാ. കത്തിക്കുന്നതിലൂടെ വരുന്ന വിഷപ്പുക ക്യാൻസർ പോലെയുള്ള രോഗങ്ങൾക്കു കാരണമാണ്. ആവശ്യമില്ലാത്ത ചെറിയ വസ്തുക്കൾ, ചിരട്ട തുടങ്ങിയവ വെളിയിലേക്ക് വലിച്ചെറിയരുത്. അങ്ങനെ എറിഞ്ഞാൽ അവയിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ മുട്ടയിട്ട് വളർന്ന പെരുകും. 8 ദിവസം കൊണ്ട് പൂർണവളർച്ച എത്തും. അങ്ങനെ മനുഷ്യ രക്തം കുടിക്കുന്ന കൊതുകുകൾ നിരവധി രോഗങ്ങൾ പരത്തുന്നുണ്ട്. മലേറിയ, ഡെങ്കിപനി. ചിക്കുൻഗുനിയ തുടങ്ങിയവയാണ് കൊതുക് പരത്തുന്ന രോഗങ്ങൾ. മലിനമായ സ്ഥലങ്ങളിലും ചീത്ത വസ്തുക്കളിലും ഈച്ച എന്ന ജീവിയെ കാണാം. മധുരമുള്ളതും തുറന്നു വെച്ചിരിക്കുന്ന തുമായ ആഹാര സാധനങ്ങളിൽ ഈച്ച വന്ന് ഇരിക്കും. വയറിളക്കം, കോളറ തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് ഈ ചെറു ജീവിയാണ്. തട്ടിൻ പുറത്തും ചെറു മാളങ്ങളിലുംഎലിയെ കണ്ടിട്ടുണ്ടാകും. കണ്ണിൽ കണ്ടതൊക്കെ ഈ വിരുതൻ കരണ്ട് മുറിച്ചു നശിപ്പിക്കും.അടുക്കളയിലും കലവറയിലും സാധനങ്ങൾ തേടി എലി എത്തും. എലിയുടെ വിസർജ്ജ്യം ഭക്ഷണസാധനങ്ങളിൽ വീഴുക വഴി പലവിധ രോഗങ്ങൾ ഉണ്ടാകാനിടയുണ്ട്. എലിപ്പനി, പ്ലേഗ് തുടങ്ങിയ രോഗങ്ങൾ പരത്തുന്നത് എലിയാണ്. ഇവർ മൂന്ന് ജീവികളാണ് മിക്കരോഗവും പരത്തുന്നത്.അതുകൊണ്ട് പരിസര ശുചീകരണത്തിന് നമ്മൾ എല്ലാവരും ഒരുമിക്കാം.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അരീക്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം