21:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> കണ്ണിനാൽ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
കണ്ണിനാൽ കാണാത്ത സൂക്ഷ്മമായൊരണു
ഭൂമിയിൽ സംഹാര താണ്ഡവമാടിടുന്നു,
ദീനം പിടിപെട്ടു ഭൂവിനെ മാനുജൻ.
ഈയാംപാറ്റ പോൽ മരിച്ചിടുന്നു,
എങ്ങിനെ എത്തി ഈ അണു ഭൂമിയിൽ
ആർക്കുമനിശ്ചയമില്ല താനും.
ഓരോരോ നാളിലും സഹസ്രങ്ങളെ
ഈ അണു കാലപുരിക്കയച്ചിടുന്നു.
കൃത്യമായൊരൗഷദമില്ലാതെ
ഭിഷഗ്വരന്മാർ നടുങ്ങി നിൽപു,
കരുതൽ മാത്രമാണിതിനൊരു
പ്രതിവിധി ജാഗ്രതയോടെ
നമുക്കൊരുങ്ങാം ...... .