കണ്ണിനാൽ കാണാത്ത സൂക്ഷ്മമായൊരണു
ഭൂമിയിൽ സംഹാര താണ്ഡവമാടിടുന്നു,
ദീനം പിടിപെട്ടു ഭൂവിനെ മാനുജൻ.
ഈയാംപാറ്റ പോൽ മരിച്ചിടുന്നു,
എങ്ങിനെ എത്തി ഈ അണു ഭൂമിയിൽ
ആർക്കുമനിശ്ചയമില്ല താനും.
ഓരോരോ നാളിലും സഹസ്രങ്ങളെ
ഈ അണു കാലപുരിക്കയച്ചിടുന്നു.
കൃത്യമായൊരൗഷദമില്ലാതെ
ഭിഷഗ്വരന്മാർ നടുങ്ങി നിൽപു,
കരുതൽ മാത്രമാണിതിനൊരു
പ്രതിവിധി ജാഗ്രതയോടെ
നമുക്കൊരുങ്ങാം ...... .