ഗവ. എച്ച് എസ് എസ് മൂക്കന്നൂർ/അക്ഷരവൃക്ഷം/ തത്തയും കൂട്ടുകാരും

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssmknr (സംവാദം | സംഭാവനകൾ) (' <p>...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തത്തയും കൂട്ടുകാരും
പണ്ടുപണ്ട് ഒരു തത്ത ഒരു കൂട്ടിൽ താമസിച്ചിരുന്നു. ഒരു ദിവസം അവൾ തീറ്റതേടി പോയി.
അപ്പോ കിങ്ങിണി കുയിൽ അതുവഴിവന്നു. കുറച്ചുനേരം കഴിഞ്ഞ് തത്തയും അതുവഴിവന്നു.
തത്തചോദിച്ചു: "അല്ല കുയിലേ നീ എന്താ ഇവിടെ"
കുയിൽ : "നമ്മുടെ മിന്നുക്കാട്ടിൽ ധാരാളം പഴങ്ങളുണ്ട്. വാ നമുക്ക് അതു തിന്നാം."
തത്ത : "അതുവേണ്ട, അവിടെ പോയവർ ആരും ഇതുവരെ തിരിച്ചുവന്നിട്ടില്ല"
കുയിൽ : "തത്തേ നമുക്ക് പോയിനോക്കാം, വർഷക്കാലത്ത് ഭക്ഷണം ഇല്ലാതെ തണുത്തുവിറച്ച് ചാവുന്നതിലും നല്ലത് നമുക്ക് പരീക്ഷിച്ചു നോക്കുന്നതല്ലേ" "വരൂ കിങ്ങിണി നമുക്ക് പോയിനോക്കാം" കുയിൽ പറഞ്ഞു. അങ്ങനെ അവർ മിന്നുക്കാട്ടിലെത്തി.
"നീ പറഞ്ഞത് ശരിയാണ് ഇവിടുത്തെ പഴങ്ങൾക്ക് നല്ല മധുരം ഉണ്ട് " തത്ത പറഞ്ഞു.
പെട്ടെന്ന് കുയിൽ പറഞ്ഞു "തത്തേ എന്റെ കാലിൽ ഒരു വള്ളി ചുറ്റിയിരിക്കുന്നു". "കിങ്ങിണീ നിന്റെ കാലിൽ പാമ്പാണ് ചുറ്റിയിരിക്കുന്നത്. അയ്യോ ഇനിയെന്തുചെയ്യും." പെട്ടെന്ന് തത്ത പാമ്പിന്റെ കണ്ണിൽ കുത്താനായി പറന്നുവന്നു. പക്ഷെ പാമ്പ് നാക്ക് നീട്ടിയപ്പോ തത്ത തളർന്ന് താഴെവീണു. അപ്പോൾ അതുവഴിവന്ന ഒരു കാക്ക പാമ്പിന്റെ കണ്ണ് കുത്തിപ്പൊട്ടിച്ചു. അങ്ങനെ അവർ പാമ്പിന്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടു. പിന്നീട് അവർ പഴങ്ങളുമായി പറന്നുപോയി.

അതീന
1 A ജി.എച്ച്.എസ്.എസ്. മൂക്കന്നൂർ
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ