സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jacobsathyan (സംവാദം | സംഭാവനകൾ) (edit)
കൊറോണ എന്ന മഹാമാരി


ഞാൻ ജനിച്ച കേരളം ഞാൻ വളർന്ന ഭാരതം
 ഞാനറിഞ്ഞ ലോകത്തിൽ
 കൊറോണ എന്ന മാരണം
 കൊറോണ എന്ന മാരണം
 വന്നുചേർന്ന ഭൂമിയിൽ ||
 മനുഷ്യജന്മം ഒക്കെയും തകർന്നുപോയി..
 പേമാരി പോലെ വന്നൊരീ
 രോഗത്താലെ നശിച്ചു നാം
 ഭീതി പരക്കുന്നു ഭയാനകം ആകുന്നു
 വീണ്ടും ഒരു മഹാമാരി
 ഭീകരൻ ആകുന്ന വിനാശകാരൻ
 കൊറോണ എന്ന നാശകാരി
 പ്രാണനായി കേഴും മർത്യകുലം ..
 മനുഷ്യർ എല്ലാരുമൊന്നെന്ന്
 ഓർമ്മിക്കാൻ വന്നൊരു സൂചകമോ?
 അതോ മർത്യരെ തുടച്ചുനീക്കും മഹാമാരിയോ? ഒരുമയോടെ നിക്കണം
 ജാഗ്രത പുലർത്തണം
 കൊറോണയെ തുരത്തിടാം.

സയാന വിനു
8 H സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത