Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
പ്രപഞ്ചമാകെ പരത്തിടുന്നു
മഹാമാരിയെ ഈ കൊറോണ
ഓരോരോ ജീവനും
അവൻ കാർന്നു തിന്നുമ്പോൾ
ആ മനുഷ്യ മനസ്സുകൾ
വേദനകൊണ്ട് പിടയുന്നു
ആ മഹാമാരിയെ തുരത്തുവാൻ
നാം എന്തു ചെയ്യണം സോദരരെ
ഇക്കാലമത്രയും ഒന്നായി നടന്നു നാം
ഇനി നമുക്ക് നല്ലൊരു നാളെക്കായി
പാലിച്ചിടാം വ്യക്തി ശുചിത്വം
സാമൂഹ്യ അകലം പാലിച്ചിടാം
കാത്തിടാം മാനസീക ഐക്യം
ആശങ്കയല്ല നമുക്ക് വേണ്ടത്
കരുതലോടെ നീങ്ങണം നാം
തുരത്തിടാം കൊറോണയെ
രക്ഷിച്ചിടാം പ്രപഞ്ചത്തെ
രക്ഷിച്ചിടാം പ്രപഞ്ചത്തെ
|