സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:58, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sibysj123 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി
  • പരിസ്ഥിതി ശുചിത്വം മനുഷ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുതയാണ് ആണ്*

          പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട ലോകം ഇന്ന് നട്ടംതിരിയുകയാണ്. മനുഷ്യൻറെ ഭൗതികമായ സാഹചര്യങ്ങളിൽ ഉള്ള ഉള്ള വികസനമാണ് മാനവപുരോഗതി എന്ന സമവാക്യം ആണ് ഇതിന് കാരണം. തൻറെ അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപരി ആർഭാടങ്ങളിൽ  മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗാസക്തി തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു.           ലോകം നേരിടുന്ന പ്രധാന വെല്ലുവിളി കളിൽ ഒന്നാണ് പരിസ്ഥിതിപ്രശ്നങ്ങൾ. എല്ലാ രാജ്യത്തും വളരെ ഗൗരവപൂർണമായ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അത് കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. മനുഷ്യൻറെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു. ഈയൊരു പ്രതിസന്ധിഘട്ടത്തിൽ കേരളത്തിലെ പരിസ്ഥിതി പ്രശ്നങ്ങൾ സമഗ്രമായി പഠിക്കുകയും പ്രശ്ന പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തുക എന്നത് നമ്മുടെ സാമൂഹിക ധാർമിക ഉത്തരവാദിത്വത്തിൽ ഭാഗമാണ്. കൽപ്പവൃക്ഷം ങ്ങളും വയലുകളും ഫല വൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ ഉള്ള ഇടമായിരുന്നു നമ്മുടെ സ്വന്തം (ദൈവത്തിൻറെ സ്വന്തം നാട്) എന്ന് അറിയപ്പെടുന്ന കേരളം. എന്നാൽ ഇന്ന് വൃക്ഷങ്ങൾ ഒന്നും പറമ്പുകളിൽ കാണ്മാനില്ല വയലുകളില് എന്തിന് വിളകൾ നിലകൾ ഇല്ലാതായിരിക്കുന്നു.           പരിസ്ഥിതി സംരക്ഷണത്തിന് അത്യാവശ്യമായ ഒന്നാണ് വനസംരക്ഷണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതും പ്രകൃതിയെ സംരക്ഷിക്കുന്നതിനും വനങ്ങളാണ്. വനസംരക്ഷണം പുതിയ വനങ്ങളുടെ നട്ടു വളർത്തൽ വനവിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗം.           വനങ്ങൾ നശിപ്പിക്കപ്പെട്ട അപ്പോൾ അവിടെ ജീവിച്ചിരുന്ന പക്ഷികൾക്കും മൃഗങ്ങൾക്കും എല്ലാം വംശനാശം സംഭവിച്ചു. ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ തന്നെ തകിടം മറിഞ്ഞു. വനങ്ങളിലെ ഉറവ വറ്റിയ തോടെ ജലക്ഷാമം രൂക്ഷമായി. ഇവിടെ നിലനിൽക്കുന്ന വനനയത്തിന്റെയും വന്യമൃഗസംരക്ഷണ നിയമത്തെയും എല്ലാം എല്ലാം ലക്ഷ്യം വനം വന്യമൃഗങ്ങൾ പരിസ്ഥിതി എന്നിവ സംരക്ഷിക്കുക എന്നതാണ്.           പ്രകൃതിയെ നശിപ്പിക്കാൻ നമുക്കവകാശമില്ല. ഭാവി തലമുറയ്ക്ക് വേണ്ടി ഇവ സംരക്ഷിച്ച് നിലനിർത്തണം. ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകളുണ്ട് ഉണ്ട് സാക്ഷരതയുടെ ആരോഗ്യത്തെയും വൃത്തിയുടെയും ഒക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാണ്. നിർഭാഗ്യവശാൽ പരിസ്ഥിതി ശുചീകരണം വിഷയത്തിൽ നാം വളരെ പിറകിലാണ്. സ്വന്തം വൃത്തിയും വീടിൻറെ വൃത്തിയും മാത്രം സംരക്ഷിച്ച് സ്വാർത്ഥതയുടെ പര്യായമായി കൊണ്ടിരിക്കുന്ന മലയാള നാടിൻറെ ഈ പോക്ക് അപകടത്തിലേക്കാണ്.           മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനിൽപ്പിന് ആവശ്യമായ വിഭവങ്ങൾ നൽകി വരുന്നത് നമ്മുടെ പ്രകൃതിയാണ്. ആദ്യകാലങ്ങളിൽ പ്രകൃതി യുമായി ഇണങ്ങി ചേർന്ന് ജീവിതമാണ് മനുഷ്യൻ നയിച്ചിരുന്നത്. എന്നാൽ കാലം കഴിയുന്തോറും പ്രകൃതിയുമായുള്ള മനുഷ്യൻറെ അടുപ്പം കുറഞ്ഞുവരികയാണ്. പ്രകൃതിവിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യുന്നത് തന്നെ ഇതിന് കാരണം. മനുഷ്യൻറെ പ്രവർത്തികൾ എല്ലാം ഇന്ന് പ്രകൃതിയെ നശിപ്പിക്കുന്ന തരത്തിലായിരുന്നു.


  • എന്താണ് പരിസ്ഥിതി*

          നാം അധിവസിക്കുന്ന നിറയെ പ്രത്യേകതകളുള്ള ഭൂപ്രകൃതിയുള്ള സ്ഥലങ്ങളെയും അവയുടെ നിലനിൽപ്പിനും ചേർത്താണ് നാം പരിസ്ഥിതി എന്ന് പറയുന്നത്.           മരങ്ങൾ പ്രകൃതിയുടെ സൗന്ദര്യത്തെ വർദ്ധിപ്പിക്കുന്നു. വൃക്ഷലതാദികൾ പ്രകൃതിയുടെ വരദാനമാണ്. അതുകൊണ്ട് അവയെ രക്ഷിക്കുന്നത് നമ്മുടെ കർത്തവ്യമാണ്. ജനങ്ങൾ കെട്ടിടം നിർമ്മിക്കുന്നതിന്  വേണ്ടിയും വിറകിനു വേണ്ടിയും മരങ്ങൾ മുറിക്കുന്നു. ഇത് പരിസ്ഥിതിക്ക് ദോഷകരമാണ്. വൃക്ഷങ്ങളുടെ അഭാവത്തിൽ ചൂട് വർധിക്കുകയും മഴ കുറയുകയും ചെയ്യുന്നു. എൻറെ വ്യഥാ സമയങ്ങൾ ഞാൻ വൃക്ഷം നടാൻ വേണ്ടി ചിലവഴിക്കും അതോടൊപ്പം മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും. എല്ലാ ജനങ്ങളും ഈ ദിശയിലൂടെ മുൻപോട്ടു പോവുകയാണെങ്കിൽ പ്രകൃതിയുടെ സന്തുലനാവസ്ഥ നശിക്കുകയില്ല. പരിസ്ഥിതി മലിനീകരണവും വും ആവാസവ്യവസ്ഥയെ തകർക്കുന്നതിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു.            ജീവജാലങ്ങളുടെ നിലനിൽപ്പിന് ഹാനികരമാകുന്ന തരത്തിൽ ജലം വായു മണ്ണ് എന്നിവ മലിനീകരണം പരത്തുകയാണ് മലിനീകരണം. രാസവളങ്ങളുടെയും കീടനാശിനികളുടെയും ഉപയോഗം മലിനീകരണത്തിന് കാരണമാകുന്നു. നിയന്ത്രണമില്ലാത്ത മലിനീകരണ ത്തിലൂടെ തനിക്ക് ജീവിക്കാനാവാത്ത ഒരു ചുറ്റുപാട് മനുഷ്യൻ സ്വയം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.            പരിസ്ഥിതി മലിനീകരണം മൂലം ഇന്ത്യയിൽ വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മൃഗങ്ങളാണ് കടുവ പുലി സിംഹം ചെന്നായ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം കാട്ടുപോത്ത് കാശ്മീർ കലമാൻ കസ്തൂരിമാൻ എന്നിവ.

  • _പ്രതിവിധികൾ_*

• വന നശീകരണം തടയുകയും പുതിയ മരങ്ങൾ വച്ചു പിടിപ്പിക്കുകയും ചെയ്യുക. • മാലിന്യങ്ങൾ ജലാശയങ്ങളിലേക്കും അന്തരീക്ഷകളിലേക്കും  പുറന്തള്ളാൻ ഇരിക്കുക     

റിയ ഏബ്രഹാം
8 c സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം