എച്.എസ്.പെരിങ്ങോട്/അക്ഷരവൃക്ഷം/കൊറോണയെ കുറിച്ച് എനിക്ക് മനസ്സിലായത്
അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസ്.
ഏകദേശം അറുപതു വർഷം മാത്രം പഴക്കമുള്ള ഒരു വൈറസാണ് കൊറോണ വൈറസ്. ആദ്യകാലത്ത് വളരെ സാധാരണ പനിയുടെ രൂപത്തിലായിരുന്നു തുടങ്ങിയത്. പിന്നീട് കടുത്ത ശ്വാസകോശ അണുബാധയുടെ രൂപത്തിൽ രൂക്ഷമായി പ്രത്യക്ഷപ്പെട്ടു. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ആന്റി-വൈറസ് മരുന്നുകളോ രോഗാണുബാധക്ക് എതിരായ വാക്സിനുകളോ ഇത് വരെ കണ്ട്പിടിച്ചിട്ടില്ല. ചുമ,പന,നിമോണിയ,ശ്വാസതടസ്സം, ഛർദി,വയറിളക്കം,തുടങ്ങിയവയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ. വൈറസ് *ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ പതിനാല് ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. സാധാരണ *ജലദോഷപനി മുതൽ മാരഘമായ സെപ്റ്റിസീമിയ- ഷോക്ക് വരെയുള്ള പുതിയ കൊറോണ വൈറസ് ബാധകർക്ക് ഉണ്ടാകാം. പ്രധാനമായും കൊറോണ ഘട്ടങ്ങളെ അഞ്ച് എണ്ണമായി തരം തിരിക്കാം. ആദ്യഘട്ടത്തിൽ ചെറിയ പനി ,ജലദോഷം ,ചുമ ,തൊണ്ട വേദന ,പേശി വേദന ,തല വേദന എന്നിവയാണ് ലക്ഷണങ്ങൾ . വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ നാലു ദിവസം വരെ പനിയും ജലദോഷവും ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ പനി ,ചുമ ,ശ്വാസതടസ്സം , ഉയർന്ന ശ്വാസനിരക്ക് എന്നിവയാണ് ലക്ഷണങ്ങൾ . മൂന്നാം ഘട്ടത്തിൽ ശ്വാസകോശത്തിൽ നിറയുന്ന അതീവ ഗുരുതര അവസ്ഥ ,രക്തസമ്മർദ്ദം തഴുകയും കടുത്ത ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യും .ഉയർന്ന ശ്വാസ നിരക്കും അബോധാവസ്തയും ഉണ്ടാവാം . നാലാം ഘട്ടത്തിൽ രക്തസമ്മർദ്ദം ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നു. അഞ്ചാം ഘട്ടത്തിൽ വൈറസുകൾ രക്തത്തിലൂടെ വിവിധ ആന്തരിക അവയവങ്ങളിൽ എത്തി അവയുടെ പ്രവർത്തനം തകരാറിലാക്കുന്നു . വൃക്കയുടെയും ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനത്തെ സ്തംഭിപ്പിച്ച് അതീവ ഗുരുതര അവസ്ഥയിൽ ആക്കുന്നു. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന വൈറസിലൂടെയും രോഗിയുടെ ശരീരസ്രവങ്ങൾ പറ്റിപിടിച്ച വസ്തുക്കളിലൂടെയും രോഗം പകരും . കൊറോണയെ തടയുന്നതിനായി ഒട്ടേറെ മുൻകരുതലുകൾ എടുക്കേണ്ടതുണ്ട്. കൈകൾ ഇടയ്ക്കിടെ ശുചിയായി കഴുകുക . വൈറസ് ബാതിത പ്രദേശങ്ങളിലൂടെ യാത്ര ഒഴിവാക്കുക. സന്ദർശിക്കുന്നുണ്ടെങ്കിൽ മാസ്ക് ധരിക്കുക ചുമക്കുമ്പോഴും തുമ്മുമ്പോഴും വായയും മൂക്കും പോത്തിപിടിക്കുക പനി ,ചുമ തുടങ്ങിയ രോഗ ലക്ഷണമുള്ളവർ വൈദ്യസഹായം തേടുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ