മാടത്തിയിൽ എൽ.പി.എസ്/അക്ഷരവൃക്ഷം/കൊറോണയുടെ വിലാപം
കൊറോണയുടെ വിലാപം
ഞാൻ കൊറോണ, ചൈനയിലെ വുഹാനിലാണ് എന്റെ ജനനം. ഞാൻ ചൈന മുഴുവൻ കീഴടക്കി അതു കഴിഞ്ഞു ഇറ്റലി, സ്‌പെയ്ൻ, അമേരിക്ക എന്നിവിടങ്ങളിലും പ്രശസ്തി നേടി. ഇപ്പോൾ ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ മാത്രം ആണ് ഞങ്ങൾ കൊറോണകൾ വ്യാപിക്കാത്തത്. വേഗം തന്നെ അവയെയും കീഴടക്കാൻ ആണ് ഞങ്ങളുടെ ശ്രമം. അങ്ങനെ ഇന്ത്യയിലൂടെ കേരളത്തിലും എത്തി. ഞങ്ങളുടെ ഭാഗ്യം കൊണ്ട് ഇതുവരെ ആരും മറുമരുന്ന് കണ്ടുപിടിച്ചിട്ടില്ല. കേരളത്തിൽ ഇപ്പോൾ "ലോക്ക് ഡൗൺ "ആണ്. അധികാരികളുടെയും ആരോഗ്യപ്രവർത്തകരുടെയും നിർദേശങ്ങൾ എല്ലാവരും ജാഗ്രതയോടെ പാലിക്കുന്നു അതുകൊണ്ട് ഞങ്ങൾക്ക് വല്ലാത്ത കഷ്ടപ്പാടാണ്. എങ്കിലും ചില "നല്ലവരായ മനുഷ്യർ "യാതൊരു നിർദേശങ്ങളും പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നതും ആണ് ഞങ്ങൾക്ക് ആകെ ഉള്ള ആശ്വാസം. ഞങ്ങളുടെ പ്രധാന ശത്രുക്കളാണ് "സോപ്പ്, ഹാൻഡ് വാഷ് " എന്നിവർ.ഇവരെത്തൊട്ടാൽ ഞങ്ങൾ പെട്ടതു തന്നെ. ഈ യുദ്ധത്തിൽ ആര് വിജയിക്കുമെന്ന് നമുക്ക് നോക്കാം. ലോകത്തിൽ നിയമങ്ങൾ അനുസരിക്കാത്തവരില്ലാത്ത കാലത്തോളം വിജയം ഞങ്ങൾക്കുതന്നെയായിരിക്കും തീർച്ച.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ