എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/പരിസ്ഥിതിയെ തകിടം മറിച്ച ലോക്കഡോൺ
പരിസ്ഥിതിക്കായി ലോക്ക്ഡൗൺ
പ്രതീക്ഷയുടെയും സ്വപ്നങ്ങളുടെയും പുതുവർഷമായ 2020-ൽ അപ്രതീക്ഷിതമായി ലോകത്തെ ഭീതിയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് കോവിഡ്-19 എന്ന മഹാമാരി പെയ്തിറങ്ങി.നിലവിലുള്ള ജീവിതശൈലികളെ തകിടം മറിച്ചു എല്ലാവരും വീട്ടിൽ തന്നെ കഴിയണമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ലോക്ക്ഡൗൺ നിലവിൽ വന്നു. അപ്രതീക്ഷിതമായി വന്ന ഈ ലോക്ക്ഡൗൺ ഒരിക്കലും എത്തി പിടിക്കാൻ പറ്റാത്ത മാറ്റങ്ങളാണ് ഭൂമിക്ക് നൽകിയത്.അതിൽ ശ്രദ്ധേയമായതാണ് 'പരിസ്ഥിതിയിൽ വന്ന മാറ്റങ്ങൾ.' ചെറുകിട രാഷ്ട്രങ്ങൾ മുതൽ വൻകിട രാഷ്ട്രങ്ങൾ വരെയുള്ള എല്ലാ ഫാക്ടറികളും ,വ്യവസായശാലകളും അടച്ചിടുമെന്നോ സ്വാകാര്യവും പൊതുവുമായ വാഹന ഗതാഗതം ഒഴിവാക്കുമെന്നോ ,പൊതുസ്ഥലങ്ങളിൽ ജനക്കൂട്ടം ഇല്ലാതാകുമെന്നോ ,ലോകം തീരെ ചിന്തിക്കാത്ത വസ്തുതയാണ്.എന്നാൽ ഇതു ലോകത്തിന്,പ്രത്യേകിച്ചു പരിസ്ഥിതിക്ക് സമ്മാനിച്ചത് വിലപ്പെട്ട നേട്ടങ്ങൾ ആണെന്ന് പറയാതെ വയ്യ. വിഷപ്പുക തുപ്പുന്ന ഫാക്ടറികളും,വാഹനങ്ങളും മറ്റും ഇല്ലാതായതോടെ അന്തരീക്ഷം 70 ശതമാനത്തിലധികം മാലിന്യമുക്തമായി എന്ന കണക്കുകൾ നാം കേട്ടു വരുന്നു.അതുപോലെ തന്നെ വ്യവസായ ശാലകളിൽ നിന്നുമുള്ള മലിനജലം, പുഴകളുൾപ്പടെയുള്ള ജലസ്രോതസുകളിൽ എത്താത്തതുമൂലം അവയെല്ലാം 90% വും ശുദ്ധമായെന്ന വാർത്തകളും നാം കേൾക്കുന്നു.കൂടാതെ, ജലജീവികളുടെ ആവാസവ്യവസ്ഥക്ക് ഇത് തികച്ചും അനുകൂലമായിമാറി. പൊതുസ്ഥലങ്ങളിലും മറ്റും ജനക്കൂട്ടമില്ലാതായതോടെ പ്രകൃതിയെ കാർന്നു തിന്നുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ അളവ് വലിയ രീതിയിൽ കുറഞ്ഞത് ഇതോടൊപ്പം ചേർത്തു വായിക്കാവുന്നതാണ്. കോവിഡ് -19 ഭീതിജനകമായ അന്തരീക്ഷം ലോകമൊട്ടാകെ സൃഷ്ടിച്ചെങ്കിലും അത് മൂലം ഉണ്ടായ ലോക്ക്ഡൗൺ ഭൂമിയിലെ പ്രധാന സ്രോതസുകളായ വായു , ജലം , മണ്ണ് എന്നിവക്ക് ഒരു വരദാനമായി. ജനങ്ങളെല്ലാം സ്വന്തം ഭൂമിയിൽ അവശ്യവസ്തുക്കൾ കൃഷി ചെയ്തു തുടങ്ങി. പ്രകൃതിയെ വീണ്ടെടുക്കാൻ വർഷത്തിലൊരിക്കലെങ്കിലും ലോക്ക്ഡൗൺവേണമെന്ന പി.ജെ.ജോസഫ് എം.എൽ.എ യുടെ വാക്കുകൾ ഈ അവസരത്തിൽ വളരെ ശ്രദ്ധേയമാണ്. " അന്തരീക്ഷം മുഴുവൻ ശുദ്ധവായു നിറഞ്ഞപ്പോൾ ,നാം മൂക്കും മൂടി നടക്കുന്നു....തലേലെഴുത്ത്..!!! അല്ലാതെന്തു പറയാൻ...!!! "
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ