നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/അക്ഷരവൃക്ഷം/അങ്ങനെ ഒരു കൊറോണ കാലത്ത്
*അങ്ങനെ* *ഒരു* **കൊറോണ* *കാലത്ത്*
ലോകത്തെ ആകെ പിടിച്ചു കുലുക്കി ഇരിക്കുകയാണ് കൊറോണാ വൈറസ് എന്ന കൊച്ചു ഭീകരൻ.നമ്മുടെ കണ്ണു കൊണ്ടു പോലും കാണാൻ കഴിയാത്ത ഈ ജീവി ഒന്നര ലക്ഷത്തോളം ആളുകളുടെ ജീവൻ എടുത്തു എന്നത് ഒരു ആശ്ചര്യം ഉണർത്തുന്ന കാര്യം തന്നെയാണ്. വൈറസിന് ജീവൻ ഉണ്ടോ ഇല്ലയോ എന്നത് ഇന്നും ശാസ്ത്രലോകത്ത് ഒരു തർക്ക വിഷയമാണ്. ജീവനുള്ള ഒരു കോശത്തിൽ കയറിയാൽ മാത്രമേ അതിന് ജീവൻ വെക്കു. അങ്ങനെ നമ്മുടെ ശരീരത്തിന് ഉള്ളിൽ കയറി ഓരോ കോശത്തെയും ബാധിച്ചു അസുഖം വരുത്തും. 'കൊറോണ' എന്ന പേര് ഈ വൈറസിന് വരാൻ കാരണം അതിന്റെ രൂപം തന്നെയാണ്. ലാറ്റിനിൽ കൊറോണ എന്ന വാക്കിനർത്ഥം കിരീടം എന്നാണ്. ഒരു കിരീടം പോലെ തോന്നുന്ന ഈ വൈറസ് കാണാൻ ഒരു സുന്ദരൻ ആണെങ്കിലും അത്യന്തം അപകടകാരി ആണെന്ന് ഇതിനോടകം നാം മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ഇതിനു മുമ്പും അപകടകാരികളായ കൊറോണ വൈറസുകൾ പടർന്നു പിടിച്ചിട്ടുണ്ട്. 2002-നും 2003- നും പടർന്നുപിടിച്ച SARS കൊറോണ വൈറസ് സിവിയർ അക്യൂട്ട് സിൻഡ്രോം ഇന്നു കാരണമായി. ഈ വൈറസ് തൊള്ളായിരത്തോളം ആളുകളുടെ ജീവൻ എടുത്തു. ഇതിന്റെ യും ഉത്ഭവം ചൈനയിൽ ആയിരുന്നു. പിന്നീട് 2012-ൽ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം ഇന്ന് കാരണമായ കൊറോണ വൈറസ് പടർന്നുപിടിച്ചു. സൗദി അറേബ്യയിൽ പടർന്നു പിടിച്ച ഈ വൈറസിന്റെ ഉത്ഭവം 'ഡ്രോമീഡറി ' ഒട്ടകത്തിൽ നിന്നാണെന്നാണ് അനുമാനം. ഇപ്പൊ പടർന്നുപിടിക്കുന്ന നോവൽ കൊറോണ വൈറസ് ചൈനയുടെ ജൈവ ആയുധം ആണെന്നും സംസാരമുണ്ട്. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ ആണ് നോവൽ കൊറോണ വൈറസ് ( കോവിഡ് -19) ആദ്യമായി സ്ഥിരീകരിച്ചത്. പിന്നെ അത് ലോകമാകെ പടർന്നുപിടിച്ചു. നമ്മുടെ രാജ്യത്ത് ആദ്യത്തെ കോവിഡ് -19 സ്ഥിരീകരിച്ചത് കേരളത്തിലാണ്. നാം ശരിയായ പ്രതിരോഗ മാർഗ്ഗങ്ങളിലൂടെ കോവിഡ് രോഗികളുടെ എണ്ണം കുറച്ചു. സാമൂഹിക അകലം പാലിക്കുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം. അതിനാൽ തന്നെ നമ്മുടെ രാജ്യം മാർച്ച് 25 മുതൽ ലോക ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും, കടകളും അടഞ്ഞു കിടക്കുകയാണ്. നല്ലൊരു നാളെക്കായി നമുക്കും സഹകരിക്കാം. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങാൻ മതി. പുറത്തിറങ്ങിയാൽ തന്നെ നിർബന്ധമായും മാസ്ക് ധരിക്കണം. സർക്കാർനിർദേശം പാലിച്ച് നമുക്കൊന്നിച്ച് അതിജീവിക്കാം
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോന്നി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ