ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
20:37, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35055 (സംവാദം | സംഭാവനകൾ) (' <poem><center> മാനവരാശിക്ക് പ്രകൃതിയായ് നൽകുന്ന  വര...' താൾ സൃഷ്ടിച്ചിരിക്കുന്നു)





മാനവരാശിക്ക് പ്രകൃതിയായ് നൽകുന്ന 
വരദാനമാണീ സുന്ദരദൃശ്യം.
അവ നമ്മൾ കാത്തുകൊൾകില്ലെങ്കിൽ
നമ്മുടെ തലമുറ ഇതുകാൺക സാധ്യമാകും. 
 ജീവികൾ നന്മകൾ ജീവജാലങ്ങളും
തിങ്ങി നിറഞ്ഞൊരു കാഴ്ചകളും
 ഇന്നത് വെറുമൊരു സ്വപ്നം മാത്രമായി തീർന്നതും
 മനുഷ്യൻറെ തിന്മകളാൽ
 പ്രകൃതിയുടെ ദൃശ്യങ്ങൾ ഒക്കെയും മായ്ച്ചിടും
ക്രൂരമായ് മാനുഷ്യ തിന്മകളൊക്കെയും
 ചപ്പുചവറുകൾ പ്ലാസ്റ്റിക്കുകളിവ
പ്രകൃതിയുടെ ശത്രുക്കളാണെന്നുമേ
മാനുഷ്യ നന്മയ്ക്ക് പ്രകൃതിയൊരുക്കിടും
സുന്ദരമാം പുതു ദൃശ്യങ്ങളൊക്കെയും
അവ നശിപ്പിച്ചിടും മനുഷ്യൻറെ തിന്മകളൊക്കെയും
പ്രകൃതിയുടെ ശത്രുക്കളാണിനി .
പ്രകൃതിയെ മല്ലിട്ടു പണിതുയർത്തീടുന്ന
ഫ്ലാറ്റുകൾ പുതു പുത്തൻ വീടുകളൊക്കെയും
പ്രകൃതിയായി തന്നെ അടിച്ചുലച്ചീടുമൊരു
കാലം വരുമിനി ഓർക്കു നീ മാനുഷാ
മാനവരാശിക്ക് പ്രകൃതിയായി നൽകുന്ന
വരദാനമാണീ സുന്ദരദൃശ്യം.
അവ നമ്മൾ കാത്തുകൊൾകില്ലെങ്കിൽ
നമ്മുടെ തലമുറ ഇതു കാൺക സാധ്യമാകും.