സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/അക്ഷരവൃക്ഷം/ആരോഗ്യ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:34, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യ ശുചിത്വം

ഹൈജീൻ (Hygiene)എന്ന ഗ്രീക്ക് പദകകരരത്തിനും, സാനിട്ടേഷൻ(Sanitation) എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യ ദേവതയായ ഹൈജീയ (Hygeia) യുടെ പേരിൽ നിന്നാണ് ഹൈജീൻ എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. അതിനാൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു. അതായത് വ്യക്തി ശുചിത്യം, സാമൂഹ്യ ശുചിത്യം മുതൽ രാഷ്ട്രീയ ശുചിത്വം വരെ.അതേപോലെ പരിസരം, വൃത്തി, വെടിപ്പ്, ശുദ്ധി, മാലിന്യ സംസ്കരണം, എന്നിവയെ എല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു.ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് സമ്പൂർണ ശുചിത്വ പദ്ധതി (Total Sanitation Campaign). ആരോഗ്യ ശുചിത്വം:-വ്യക്തി ശുചിത്വം (Personal hygiene), ഗൃഹ ശുചിത്വം (Hygiene of the home), പരിസര ശുചിത്വം (Environmental Sanitation), എന്നിവയാണ് ആരോഗ്യ ശുചിത്യപാലനത്തിലെ പോരായ്മകളാണ് 90 ശതമാനം രോഗങ്ങൾക്കും കാരണം 'ശക്തമായ ശുചിത്വ ശീല അനുവർത്തനം/ പരിഷ്കാരങ്ങൾ ആണ് ഇന്നത്തെ ആവശ്യം... വ്യക്തി ശുചിത്വം:-വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും, ജീവിത ശൈലി രോഗങ്ങളേയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. പൊതുസ്ഥല സമ്പർക്കത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ടു ഇരുപത് സെക്കൻഡ് നേരത്തോളം കഴുകേണ്ടതാണ്. കൈയുടെ പുറം ഭാഗം, വിരലുകളുടെ ഉൾവശം എന്നിവ നന്നായി കഴുകേണ്ടതാണ്. ഇതു വഴി കൊറോണ, എച്ച് ഐ വി , ഇൻഫ്ലുവെൻസ, കോളറ, ഹെർപ്പിസ് മുതലായ വൈയറസുകളെയും ചില ബാക്ടീരിയ കളേയും എളുപ്പത്തിൽ കഴുകിക്കളയാം...ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല കൊണ്ടോ മാസ്ക് ഉപയോഗിച്ചോ നിർബന്ധമായും മുഖംമറയ്ക്കുക... നഖം വെട്ടി വൃത്തി ആക്കുന്നത് രോഗാണുക്കളെ തടയും... ശുചിത്വമാണ് പ്രധാനം.....

ആർദ്ര ബിനു
8 D സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം