സെന്റ് ആന്റണീസ് യു പി സ്കൂൾ, തയ്യിൽ/അക്ഷരവൃക്ഷം/കുട്ടി മാളുവും കിങ്ങിണിയും
കുട്ടി മാളുവും കിങ്ങിണിയും
കുട്ടി മാളുവിന് ഒരു പശുക്കുട്ടി ഉണ്ട്. വെളുവെളുത്തൊരു മിടുമിടുക്കി. കിങ്ങിണി എന്നാണ് അവളുടെ പേര്. ഒരു ദിവസം കുട്ടി മാളുവിന് ഒരു മോഹം. കിങ്ങിണിയെ ഒരു പുള്ളി പശുക്കുട്ടി ആക്കിയാലോ. അവൾ വേഗം വാട്ടർകളറുമായി വന്നു കിങ്ങിണി യുടെ ദേഹത്ത് കറുത്ത പുള്ളികൾ വരച്ചു ചേർത്തു. ഹായ് എന്തു രസം. അവൾ പറഞ്ഞു. വൈകുന്നേരം അമ്മാ കിങ്ങിണിയെ കുളിപ്പിച്ചു. അയ്യോ കിങ്ങിണി യുടെ ദേഹത്ത് കുട്ടിമാളു വരച്ച പുള്ളികൾ എല്ലാം വെള്ളത്തിൽ ഒഴുകിപ്പോയി. അതുകണ്ട് കുട്ടിമാളു കരയും എന്നാണ് അമ്മ വിചാരിച്ചത്. പക്ഷേ താൻ ചെയ്ത മണ്ടത്തരം മനസ്സിലായപ്പോൾ ചിരിയാണ് വന്നത്.
|