വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/പകർച്ച വ്യാധിയെ തടയാം

Schoolwiki സംരംഭത്തിൽ നിന്ന്
20:29, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പകർച്ച വ്യാധിയെ തടയാം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പകർച്ച വ്യാധിയെ തടയാം

വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിതശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം ഒഴിവാക്കാൻ കഴിയും. കൂടെക്കൂടെ ഭക്ഷണത്തിനു മുമ്പും പിൻപും കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകുക. പൊതുസ്ഥല സമ്പർക്കത്തിനുശേഷം നിർബന്ധമായും കൈകൾ സോപ്പ് ഇട്ട് ഇരുപത് സെക്കന്റ്‌ നേരത്തോളം കഴുകണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലകൊണ്ടോ മാസ്കുകൊണ്ടോ നിർബന്ധമായും മുഖം മറയ്ക്കുക. രോഗബാധിതരുടെ ശരീര ശ്രവങ്ങളുമായി സമ്പർക്കത്തിൽ വരാതിരിക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയും. രാവിലെ ഉണർന്നാലുടൻ പല്ല് തേക്കണം രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പും. വൃത്തിയുള്ള വസ്ത്രം ധരിക്കുക. ഫാസ്റ്റഫുഡും കൃത്രിമആഹാരവും പഴകിയ ഭക്ഷണവും പഴവും പച്ചക്കറിയും നന്നായി കഴുകി മാത്രം ഉപയോഗിക്കുക. ദിവസവും രണ്ട് ലിറ്റർ വെള്ളം കുടിക്കണം. അണുബാധ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടുക. ശുചിത്വം പാലിക്കൂ. കൊറോണയിൽ നിന്ന് രക്ഷനേടു.

ശ്രിയ
3 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം