സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/അക്ഷരവൃക്ഷം/ദുരന്തം വിതച്ച മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:28, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദുരന്തം വിതച്ച മഹാമാരി

വൈറസ് എന്ന മൂന്ന് അക്ഷരത്തിന് ലോകത്തെ ഇത്രമാത്രം മാറ്റിമറിക്കാൻ പറ്റുമെന്ന് ലോകജനത ഒരിക്കലും കരുതിയിരുന്നില്ല. എന്നാൽ ആ വൈറസ് ഇന്ന് ലോകത്തെ മുഴുവൻ കൈപ്പിടിയിലൊതുക്കി ഇരിക്കുകയാണ്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദം ഇല്ലാതെ എല്ലാവരുടെയും ജീവിതത്തെ പ്രതിസന്ധിയിൽ ആഴ്ത്തിയ ഒരു കാലത്തിലൂടെയാണ് നാം ഇന്ന് കടന്നുപോകുന്നത്. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ചൈന എന്ന സമ്പന്ന രാജ്യത്താണ് ഈ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ എന്ന പ്രദേശത്തെ ഒരു മത്സ്യവിൽപന മാർക്കറ്റിൽ ആണ് ഈ രോഗം ആദ്യമായി പ്രത്യക്ഷപ്പെട്ടത് . രോഗം മനസ്സിലാക്കി ഡോക്ടർമാർ ഇതിന് ഒരു പേരിട്ടു, നോവൽ കൊറോണ വൈറസ് ( കോവിഡ് 19 ). ഡോക്ടർമാർ ഈ വൈറസിൻറ തീവ്രത സർക്കാരിനെ അറിയിച്ചെങ്കിലും ആരും മുഖവിലയ്ക്കെടുത്തില്ല എന്നാണ് പറയപ്പെടുന്നത് അങ്ങനെ ആദ്യ കൊറോണാ മരണം ചൈനയെ തേടി വന്നു. ദിവസങ്ങൾ കഴിയുംതോറും ഇത് പതിന്മടങ്ങ് വർദ്ധിച്ചു. അങ്ങനെ ഇരട്ടിയായി ഉയർന്ന കാട്ടുതീപോലെ പടർന്നു ഇന്ന് ലോക ജനതയുടെ മുഴുവൻ ജീവിതം തകർത്തെറിഞ്ഞ ഒരു മഹാ വിപത്തായി ഈ വൈറസ് രോഗം മാറി. ഓരോ ദിവസവും ആയിരക്കണക്കിന് ജനങ്ങളാണ് മരിച്ചു കൊണ്ടിരിക്കുന്നത്. ചെറിയ സംസ്ഥാനമായ നമ്മുടെ കേരളത്തെയും ഈ വൈറസ് ചെറിയതോതിൽ അല്ല ബാധിച്ചത്. രോഗം ബാധിച്ചവരും രോഗലക്ഷണം ഉള്ളവരും നൂറുകണക്കിന് ഉണ്ടായിരുന്നു എന്നാൽ ഇന്ന് രോഗ ബാധിതരുടെ എണ്ണം വളരെയധികം കുറഞ്ഞിരിക്കുന്നു .അതുപോലെതന്നെ രോഗം ബാധിച്ചവരുടെ രോഗം ഭേദമായികൊണ്ടും ഇരിക്കുന്നു. ഇത് ഇന്ന് ഓരോ മലയാളിക്കും ആശ്വാസം പകരുന്ന ഒരു ശുഭ വാർത്തയായി മാറിയിരിക്കുന്നു എങ്കിലും നമ്മളോരോരുത്തരും ജാഗ്രത തുടരുക തന്നെ വേണം. ഈ മഹാമാരിയെ എന്നെന്നേക്കുമായി ഇല്ലാതാക്കുവാൻ സാമൂഹിക അകലം പാലിച്ചു, കൈകൾ വൃത്തിയായി സൂക്ഷിച്ചുകൊണ്ട് നമുക്ക് ഈ രോഗത്തെ ചെറുത്തു നിൽക്കുവാൻ സാധിക്കും വീട്ടിലിരുന്നു കൊണ്ട് നാമോരോരുത്തരും കൊറോണ വൈറസിനെ പ്രതിരോധിക്കുകയാണ് ചെയ്യുന്നത് ഈ കാലത്ത് ജനങ്ങൾ വളരെയധികം പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കാർഷിക-വ്യാവസായിക മേഖലകളിൽ വലിയ രീതിയിലുള്ള നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത് . വൈറസിനെ നേരിടാൻ ലോകം മുഴുവൻ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത് നമ്മുടെ കൊച്ചു സംസ്ഥാനവും ആ പ്രവർത്തനത്തിന് മുന്നിൽ തന്നെയുണ്ട് സർക്കാരിനെയും ആരോഗ്യ പ്രവർത്തകരുടെയും മികച്ച പ്രവർത്തനം കേരള ജനതയെ ഈ മഹാമാരിയിൽ നിന്നും രക്ഷിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. സ്വന്തം ജീവൻ പോലും പണയപ്പെടുത്തി നമ്മൾക്ക് വേണ്ടി അഹോരാത്രം പണിയെടുക്കുന്ന പോലീസ് ജീവനക്കാരും ആരോഗ്യപ്രവർത്തകരും മറ്റനേകം ആൾക്കാരും അവരെ ഒരിക്കലും നമുക്ക് മറക്കാൻ സാധിക്കില്ല .നല്ല നാളേക്കായി നമുക്കൊരുമിച്ചു കൈകോർക്കാം

രേഷ്മ. ടി
8-A സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ