സെൻറ് മേരിസ് യു .പി .സ്കൂൾ പൈസക്കരി/അക്ഷരവൃക്ഷം/ ബ്രേക്ക് ദ ചെയ്ൻ
ബ്രേക്ക് ദ ചെയ്ൻ
വിച്ചുവിന്റെ അച്ഛൻ ഇറ്റലിയിൽ ആണ് ജോലി ചെയ്യുന്നത്. വലിയ ഒരു കമ്പനിയിൽ വലിയ ജോലി ആണ്. അവന്റെ അച്ഛൻ ആണ് അവന്റെ ബെസ്റ്റ് ഫ്രണ്ട്. അമ്മയാണ് അടുത്തുള്ളത് എങ്കിലും ദൂരെയുള്ള അച്ഛനോട് ആണ് അടുപ്പം കൂടുതൽ.അങ്ങനെയിരിക്കെ ആണ് ചൈനയിൽ മഹാമാരിയായ കൊറോണ എത്തിയത്. 2 മാസം കൊണ്ട് അത് ലോകം മുഴുവൻ പടർന്നു. അതിനു കോവിഡ് 19 എന്ന ഒരു പേരും. അവന്റെ അച്ഛൻ താമസിക്കുന്ന ഇറ്റലിയിലും ആ വലിയ രോഗം എത്തി. അച്ഛനെ വിളിച്ചിട്ട് കിട്ടുന്നതുമില്ല. അവനും അമ്മയ്ക്കും പേടിയായി.അപ്പോൾ ഇറ്റലിയിൽ പെട്ടന്ന് നാട്ടിൽ തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. വിച്ചുവിന്റെ അച്ഛനും നാട്ടിൽ തന്നെയുള്ള കൂട്ടുകാരനും.പ്രിയപ്പെട്ടവരുടെ അടുത്തെത്താൻ ഉള്ള തിടുക്കത്തിൽ അദ്ദേഹത്തിന് വേറെയൊന്നിനും സമയം ഇല്ലായിരുന്നു.ദിവസങ്ങൾക്കുള്ളിൽ തന്നെ അച്ഛൻ നാട്ടിൽ എത്തി. പക്ഷെ വൈറസ് ബാധ ഉണ്ടോ എന്ന് സ്ഥിരീകരിക്കുന്നത് വരെയും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ ഇരിക്കണം എന്ന് വീടിന്റെയടുത്തുള്ള ആരോഗ്യ പ്രവർത്തകർ അറിയിച്ചു.വർഷങ്ങൾ കൂടി വന്നതാണെങ്കിലും അച്ഛൻ വിച്ചുവിന്റെയും അമ്മയുടെയും കൂടെയല്ലാതെ തന്നെ വേറെ പ്രത്യേകം ഒരുക്കിയ റൂമിൽ തന്നെ കഴിഞ്ഞു. അസുഖം ഇല്ലെന്നു ബോധ്യമായി. എന്നാൽ അച്ഛന്റെ കൂടെ വന്ന മറ്റേയാൾ നിരീക്ഷണത്തിൽ ഇരിക്കുകയോ ആരോഗ്യ പ്രവർത്തകർ പറഞ്ഞത് ചെവിക്കൊള്ളുകയോ ചെയ്തില്ല. അയാൾക്ക് രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങി. അയാളെ പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചത് കൊണ്ട് രോഗം ഭേദമാക്കാൻ പറ്റി. എന്നാൽ അയാൾ സമ്പർക്കം പുലർത്തിയ മറ്റുള്ള പലർക്കും രോഗ ബാധ കണ്ടെത്തി. അങ്ങനെ ആ ഒരാളുടെ അശ്രദ്ധ മൂലം ഒരു നാട്ടിലെ മുഴുവൻ ആൾക്കാർക്കും ഭയത്തോടെ ജീവിക്കേണ്ടി വന്നു. ആരോഗ്യ പ്രവർത്തകരുടെ വാക്ക് കേൾക്കാത്ത കാരണം അയാളെ കോടതി 6 മാസം കഠിന തടവിന് ശിക്ഷിച്ചു.വിച്ചുവിന്റെ അച്ഛൻ ചെയ്ത പോലെ നാമെല്ലാം ചെയ്യേണ്ടത് ആണ്. നമുക്കെല്ലാവർക്കും ഒരുമിച്ചു നിന്ന് വസൂരി യെയും നിപ്പയെയും നേരിട്ടത് പോലെ ഈ മഹാ മാരിയായ കൊറോണയെയും നേരിടാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനം കൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനം കൾ
- കണ്ണൂർ ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ