എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

മനുഷ്യജീവിതത്തിലെ ഏറ്റവും പ്രധാനമായും പാലിക്കേണ്ട മര്യാദകളിൽ ഒന്നാണ് ശുചിത്വം. ശുചിത്വശീലങ്ങൾ നാം ചെറുപ്പത്തിലെ തന്നെ ശീലിക്കേണ്ടതാണ്. 'ചൊട്ടയിലെ ശീലം ചുടലവരെ' എന്നാണല്ലോ ചൊല്ല്.

നാം നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നവരാണ്. എന്നാൽ ഇങ്ങനെ വൃത്തിയാക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യങ്ങൾ ചിലരെങ്കിലും പൊതുസ്ഥലങ്ങളിൽ കൊണ്ടുപോയി ഉപേക്ഷിക്കുന്നു. ഇതിന്റെ പരിണതഫലം പൊതുസ്ഥലത്ത് കൂടി സഞ്ചരിക്കുന്ന എല്ലാവരും അനുഭവിക്കുന്നു.

വിദേശ നാടുകളിൽ പുറത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയാനോ തുപ്പാനോ പാടില്ല. എല്ലാ ജനങ്ങളും നിയമങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നാടും നഗരവും എല്ലാം വൃത്തിയിൽ കിടക്കുന്നു. എന്നാൽ ഏറ്റവും വൃത്തിയുള്ള വരെന്ന് അഭിമാനിക്കുന്ന നാം എന്താണ് ചെയ്യുന്നത്? മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ കൊതുകുകൾ പരത്തുന്ന രോഗമാണ്. അതുകൊണ്ടുതന്നെ നാം വീട് മാത്രമല്ല നമ്മുടെ പരിസരവും വൃത്തിയായി സൂക്ഷിക്കുക.

ഇപ്പോൾ പുതുതായി ഉണ്ടായ കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കുവാൻ നാം പ്രധാനമായും വ്യക്തിശുചിത്വം പാലിക്കണം. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകുക,പുറത്തുപോയാൽ, തിരിച്ച് വീട്ടിൽ എത്തിയാൽ ഉടൻ കുളിച്ചു വൃത്തിയാക്കുക. വ്യക്തികളുമായി അകലം പാലിക്കുക. പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക.

വ്യക്തികൾ ചേർന്നതാണ് കുടുംബം.കുടുംബങ്ങൾ ചേർന്നതാണ് സമൂഹം. അപ്പോൾ നമ്മുടെ സാമൂഹിക മാറ്റത്തിനായി നമുക്ക് കുടുംബങ്ങളിൽ നിന്ന് ആരംഭിക്കാം. സാമൂഹിക അകലം പാലിച്ചും വ്യക്തിശുചിത്വം പാലിച്ചും നമുക്ക് സ്വയം രക്ഷകരാകാനും അതുവഴി കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കുന്നതിൽ പങ്കാളികളാകാം.

Fathimath Fariha A.S
7th std, എൽ.എഫ്.ജി.എച്ച്.എസ്. പാനായിക്കുളം
ആലുവ ഉപജില്ല ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം