വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/ഭയമല്ല ജാഗ്രതയാണ് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
20:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vnups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയമല്ല ജാഗ്രതയാണ് വേണ്ടത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയമല്ല ജാഗ്രതയാണ് വേണ്ടത്
 ലോകത്തിലെ നാനാഭാഗത്തും ഇപ്പോൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരിയാണ് കൊറോണ വൈറസ്. ഈ മഹാമാരിയെ തടയാൻ എല്ലാ രാജ്യത്തെയും ജനങ്ങൾ വളരെ ജാഗ്രതയോടെയാണ്‌ കഴിയുന്നത്. ഇതിനെ ഭയക്കുകയല്ല വേണ്ടത്. ജാഗ്രതയാണ്.
     നമ്മുടെ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും മറ്റു ആരോഗ്യപ്രവർത്തകരും പോലീസ്‌കാരും സേവനസന്നദ്ധ ഒക്കെ രോഗത്തെ തടയാൻ വേണ്ടി പരമാവധി ശ്രമിക്കുന്നുണ്ട്. അവർ തരുന്ന മാർഗനിർദേശങ്ങൾ അനുസരിച്ചു നമ്മൾ ഇതിനെ നേരിടണം.
   വിദേശരാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങി എത്തിയാൽ 28 ദിവസം നിരീക്ഷണത്തിൽ കഴിയുക. മാസ്ക് ധരിക്കുക. ശുചിത്വം പാലിക്കുക. ഇടക്കിടെ സോപ്പിട്ടു കൈകൾ കഴുകുക. സാമൂഹിക അകലം പാലിക്കുക. ഇത്തരത്തിലുള്ള മുൻകരുതലുകൾ നാം എടുക്കേണ്ടതായിട്ടുണ്ട്.
     ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ നിപ വൈറസിനെ തടഞ്ഞ് വിജയിച്ച പോലെ കൊറോണയെയും തടയാൻ സാധിക്കും. പരിശ്രമിച്ചാൽ എന്തിനേയും നേരിടാം എന്ന ഇച്ഛാശക്തിയോടെ മുന്നേറാം. 
നഫീസത്തുൽ മർവ
7 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം