ജി.എച്ച്.എസ്. കുറ്റ്യേരി/അക്ഷരവൃക്ഷം/വികസനം പരിസ്ഥിതി സൗഹൃദമാക്കി

Schoolwiki സംരംഭത്തിൽ നിന്ന്
20:19, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13759 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/രചനയുടെ പേര് | രചനയുടെ പേര്]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വികസനം പരിസ്ഥിതി സൗഹൃദമാക്കി      
       പരിസ്ഥിതി നേരിടുന്ന വെല്ലുവിളികളും പരിസ്ഥിതിസൗഹൃദ വികസനത്തിന്റെ  അനിവാര്യതയും ഇന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരിക്കുന്ന വിഷയമാണ്. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതും മണൽവാരലും മാലിന്യനിക്ഷേപം മൂലം നദി നദികൾ ഇല്ലാതാക്കപ്പെടുന്നു. ഇങ്ങനെ മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ക്രൂരതകൾ എണ്ണിയാൽ തീരില്ല.  പ്രകൃതിയിലെ സർവ്വചരാചരങ്ങളും ഉൾപ്പെടുന്ന ചങ്ങലയിലെ ഒരു കണ്ണി മാത്രമാണ് മനുഷ്യൻ. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടൽ പ്രകൃതിയുടെ താളം തെറ്റിക്കുന്നതിത് കാരണമാകുന്നു. പരസ്പര ആശ്രയത്വമാണ് നിലനിൽപ്പിന് അടിസ്ഥാനമെന്ന തിരിച്ചറിവിലേക്ക് എത്താൻ ഇനി വൈകിക്കൂടാ . പ്രകൃതിയിലെ ചങ്ങല കണ്ണിയാണ് മനുഷ്യനുൾപ്പെടെയുള്ള ജീവജാലങ്ങൾ . അതിലെ ഒരു കണ്ണിഅറ്റാൽ പ്രകൃതിയുടെ താളം തെറ്റും.
        ജീവന്റെ തുടർച്ചയും പാരസ്പര്യവുമാണ് പ്രകൃതിയെ അതിന്റെ സ്വാഭാവികതയിൽ നിലനിർത്തുന്നത് എന്ന സത്യം വിസ്മരിച്ചുകൂടാ. പ്രകൃതിയുടെ സ്വാഭാവിക ജൈവതാളം  ശിഥിലമാകുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നാം കണ്ടു കഴിഞ്ഞു .ഇന്നും കണ്ടുകൊണ്ടിരിക്കുന്നു. മഹാമഴയായും കൊടുങ്കാറ്റായും കൊടുംചൂട് ആയും ജലക്ഷാമം ആയും അത് ജീവജാലങ്ങളെ ദോഷകരമായി ബാധിക്കുന്നു .അതിനാൽ വികലമായ വികസനകാഴ്ചപ്പാടുകൾ ഇനിയും തുടരാതിരിക്കാം. വികസനം അനിവാര്യമാണ് .പക്ഷേ അത് പരിസ്ഥിതി സൗഹൃദപരം ആയിരിക്കണം എന്ന കാഴ്ചപ്പാടിൽ നമുക്ക് കൈകോർക്കാം.
നന്ദന ടി വി
8 ബി ജി എച്ച എസ് കുറ്റ്യേരി
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം