പി. പി. എം. എച്ച്. എസ്. കാരക്കോണം/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
ജൂൺ 5 ലോക പരിസ്ഥിതി ദിനം. പരിസ്ഥിതിക്കു വേണ്ടി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ലോകവ്യാപക മായി ജൂൺ 5 പരിസ്ഥിതി ദിനമായി നാം ആചരിക്കുന്നു. പാരിസ്ഥിതിക വിഷയങ്ങൾ ലോകജനതയുടെ ശ്രദ്ധ യിൽ കൊണ്ടുവരിക എന്നതാണ് ഈ ദിനാചരണങ്ങളുടെ ഉദ്യേശം.വ്യവസായ വിപ്ലവം പുറത്തു വിടുന്ന മാലിന്യ ങ്ങൾ പ്രകൃതിക്ക് ഏൽപ്പിച്ച കാര്യങ്ങൾ ചില്ലറയല്ല. വാഹനങ്ങളും വ്യവസായ സ്ഥാപനങ്ങളും അന്തരീക്ഷത്തിൽ തള്ളിവിടുന്ന വിഷപ്പുകയും മാരകമായ കാർബൺ ഡൈ ഓക്സൈഡും കുടിച്ചു വറ്റിക്കാൻ ഭൂമിയിൽ ആവശ്യത്തി ന് മരങ്ങൾ ഇല്ല. അന്തരീക്ഷത്തിലെ ഓസോൺ പാളികളിൽ തുള വീണ് സൂര്യൻ്റെ മാരക വിഷമുള്ള അൾട്രാവയലറ്റ് രശമികളും എത്തിത്തുട ങ്ങി.പരിസ്ഥിതിയെ സംരക്ഷിക്കുകയാണ് വേണ്ടത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം ഇന്ന് "ശുചിത്വ കേരളം എന്റെ സ്വപ്നം" എന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. പ്രകൃതി രമണീയവും ഫലഭൂയിഷ്ഠവുമായ കേരളം, പൊന്നുവിളയിക്കുന്ന മണ്ണ് ഇതൊക്കെ ഇന്ന് കേരളത്തിൽ നിന്ന് മറയുന്ന അവസ്ഥയാണ്. ശുചിത്വം തുടങ്ങേണ്ടത് നമ്മളിൽ നിന്ന് തന്നെയാണ്. നമ്മുടെ മനസ്സും ശരീരവും പരിസരവും ശുചിയാക്കേണ്ടത് നാം തന്നെയാണ്. പരിസ്ഥിതി മലിനീകരണം തടയുക. മനുഷ്യർ ഉപയോഗിച്ചതള്ളുന്ന മാലിന്യങ്ങൾ മൂലം വായു, ജലം, മണ്ണ് ആഹാരം ഇവയെല്ലാം വിഷമയമായി മാറിക്കൊണ്ടിരിക്കുന്നു. " പ്രകൃതി അമ്മയാണ്.... പ്രകൃതിയെ ശുചിയാക്കൂ " ' പ്രകൃതി മലിനമാകന്നതിന് അനുസരിച്ച് പല രോഗങ്ങൾ പടർന്നു പിടിക്കുന്നു. ഉദാഹണമായി ഇപ്പോൾ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരി -കോവിഡ് 19. കൊറോണ എന്ന വൈറസ് പടർത്തുന്ന ഈ രോഗം ബാധിച്ച് ഒന്നര ലക്ഷത്തോളം ജീവൻ പൊലിഞ്ഞു. ഇതു വരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ലാത്ത ഈ വ്യാധി ക്ക് പ്രതിവിധി എന്നത് ശുചിത്വവും സാമൂഹിക അകലം പാലിക്കക എന്നതും ആണ്. രോഗ പ്രതിരോധത്തിൽ ഭാരതവും കേരളവും ലോകത്തിന് മാതൃകയായിരിക്കുന്നു. എത്രയും വേഗം ഈ മഹാ വ്യാധിയിൽ നിന്നും ഏവരും മുക്തരാകട്ടെ എന്ന് ഈ ലോക് ഡൗൺ കാലയളവിൽ ഞാൻ പ്രത്യാശിക്കുന്നു. പ്രകൃതിയോടുള്ള സമീപനം മറ്റ് സഹജീവികളോടുള്ള സമീപനം എന്നിവയിൽ വൻ മാറ്റം പ്രതീക്ഷിക്കുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ