എൽ എം എസ്സ് യു പി എസ്സ് പരശുവയ്ക്കൽ/ *പരിസ്ഥിതി*
*പരിസ്ഥിതി*
പ്രപഞ്ചത്തെ സൂചിപ്പിക്കുന്ന പദമാണു പരിസ്ഥിതി. പ്രകൃതി നമ്മുടെ അമ്മയാണ്. ആ അമ്മയെ നാം നശിപ്പിക്കാൻ ശ്രമിക്കരുതേ. അതു ലോക നാശത്തിനു കാരണം ആകും. എല്ലാ മനുഷ്യർക്കും ശുദ്ധ വായുവും ശുദ്ധജലവും ജൈവവൈവിദ്ധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ പ്രതീക്ഷ കൈ വിടാതെ മലിനീകരണതിന്നു എതിരായായും വനനശീകരണത്തിനെതിരായി പ്രവർത്തിക്കുകയാണ് പാരിസ്ഥിതക സുസ്‌ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. നമ്മുടെ കേരളത്തിന്റെ അവസ്ഥ കണക്കിൽ എടുത്താൽ ധാരാളം പരിസ്ഥിതി പ്രശ്നങ്ങൾ നാം നേരിടേണ്ടി വരും. പ്രധാനപ്പെട്ട ഒന്നാണ് ഖരമാലിന്യങ്ങൾ അഥവാ പ്ലാസ്റ്റിക് മാലിന്യങ്ങൾ. കേരളം ഒരു ദിവസം ഉദ്ദേശം പതിനായിരം ടൺ മാലിന്യം പുറന്തള്ളുബോൾ സംസ്‌കരിക്കുന്നത് അയ്യായിരം ടൺ മാത്രം. ബാക്കി കേരളത്തിൽ അങ്ങോളമിങ്ങോളം ചിതറിക്കിടക്കുന്നു. പകർച്ച വ്യാധികൾ പിടി പെടാൻ വേറെ എന്ത് വേണം. രണ്ടാമതു കാലാവസ്ഥ വ്യതിയനം. ഇതിന്റെ ഫലമായി ജനിതക മാറ്റം വന്ന പുതിയ വൈറസ്കളും രോഗങ്ങളും. മൂന്നാമതായി സമുദ്രത്തിലെ വ്യത്യാസപ്പെടുന്ന താപനില. ഇതിന്റെ ഉത്തമ ഉദാഹരണം ആണ് ഓഖി ചുഴലിക്കാറ്റ്. നാലാമതായി അന്തരീക്ഷ മലിനീകരണം. എങ്ങും വാഹനങ്ങളും നിരത്തിലെ പൊടി പടലങ്ങളും. ശരിയായ രീതിയിൽ പ്രവർത്തിക്കാൻ നമ്മുക്ക് കഴിയുന്നണ്ടോ? മറ്റൊരു പ്രധാനപ്പെട്ട കാരണം മഴ കുറവ്. അതിന്റെ ഫലമായി ചൂട് കൂടുന്നു. രോഗങ്ങൾ പടരുന്നു. കാടുകൾ വെട്ടി തെളിയിച്ചു കൂറ്റൻ കെട്ടിടങ്ങൾ വയ്ക്കുന്നതും പ്രധാന കാരണം തന്നെയാണ്. ശരിയായ മഴ ലഭിക്കുന്നില്ല. പാരിസ്ഥിതിക മാറ്റങ്ങൾ ദുരന്തങ്ങൾ അല്ല അവയെ ശരിയായ രീതിയിൽ നേരിടാൻ കഴിയാതെ ഇരിക്കുമ്പോൾ ആണ് ദുരന്തം ആവുന്നത് നമ്മുക്ക് ഒറ്റക്കെട്ടായി നമ്മുടെ നാടിനെ സംരക്ഷിക്കാം.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം