എൽ.എം.എസ്.എൽ.പി.എസ് അമരവിള/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്

അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ട്
അതിഭീകരനാം കൊറോണയുണ്ടിപ്പോൾ
കാട്ടുതീയായ് പടർന്നവൻ നാടെങ്ങും
നിരത്തി ഭരിക്കുന്നു ജനഭീതിയായ്
മാനവരാശിയെ പിടിച്ചുലയ്‌ക്കുന്ന
കേമനാണിപ്പോൾ കൊറോണ വ്യാധി
കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത
ഭീകരനാണല്ലോ കൊറോണയിപ്പോൾ
സാനിറ്ററൈസും മാസ്‌കുമായി ജീവിതം
മുന്നോട്ടു തെന്നി നീങ്ങിടുമ്പോൾ
ലോക്ക് ഡൗണും കർഫ്യൂമുമായി ജനങ്ങൾ
വീടിനകത്ത് ഒതുങ്ങിടുന്നു

അഭിനവ് എം എ
3 A എൽ എം എസ് എൽ പി എസ് അമരവിള
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


തിരുവനന്തപുരം