ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ/അക്ഷരവൃക്ഷം/ആരോഗ്യം

20:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42355 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

ഒന്നാം ക്ലാസ്സിൽ സജി ടീച്ചർ ക്ലാസ്സ്‌ എടുക്കുകയായിരുന്നു " നമ്മളിന്ന് ജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ട ചില നല്ല ആരോഗ്യ ശീലങ്ങളെ കുറിച്ചാണ് പഠിക്കാൻ പോകുന്നത് "
കൃഷ്ണ : "ടീച്ചർ ആരോഗ്യ ശീലങ്ങൾ നല്ലതും ചീത്തയും ഉണ്ടോ? "
ടീച്ചർ :"ഉണ്ടല്ലോ, നല്ല ആരോഗ്യ ശീലങ്ങൾ നമുക്ക് ആരോഗ്യമുള്ള ഭാവി സമ്മാനിക്കും. നമ്മൾ നല്ലതല്ലാത്ത ആരോഗ്യ ശീലങ്ങൾ പിന്തുടർന്നാൽ അത് നമ്മളെ അനാരോഗ്യവാന്മാരാകും. "
ടീച്ചർ എല്ലാവരോടുമായി പറഞ്ഞു " നമുക്കിതൊരു പാട്ടാക്കി പടിച്ചാലോ ?. "
ഏല്ലാവർക്കും സന്തോഷമായി

"ആരോഗ്യമുള്ളൊരു ഭാവിക്കായി നല്ല ആരോഗ്യ ശീലങ്ങൾ ശീലിക്കണം.
നമ്മൾ നല്ല ആരോഗ്യ ശീലങ്ങൾ ശീലിക്കണം.
കാലത്തെഴുനേൽകാം വായും മുഖവും കഴുകീടാം
പല്ലുതേച്ചീടാം കുളിച്ചീടാം പിന്നെ നന്നായി ആഹാരം കഴിച്ചീടാം.
ഓർക്കുക കൂട്ടരേ എന്നും കുളിക്കണം.വൃത്തിയായി വസ്ത്രം ധരിച്ചിടേണം.
പല്ലുകൾ രണ്ടുവട്ടം വൃത്തിയായി തെക്കേണം. കയ്യും കാലും നഖങ്ങൾ വെട്ടി വൃത്തിയാക്കേണം.
ഓർക്കുക എപ്പോഴും നല്ല ആരോഗ്യ ശീലങ്ങളെ നമുക്ക് നല്ല ഭാവി സമ്മാനിച്ചീടൂ. "
"പാട്ടെല്ലാർകും ഇഷ്ടമായോ കുട്ടികളെ ടീച്ചർ ചോദിച്ചു? "
"അപ്പൊ ഇനി എല്ലാവരും ഇതുപോലെ നല്ല ആരോഗ്യ ശീലങ്ങൾ ജീവിതത്തിൽ പകർത്തി നല്ല കുട്ടികളായി വളരണം. "
കുട്ടികളെല്ലാവരും കൈകൾ കൊട്ടി ടീച്ചർക്ക്‌ നന്ദി പറഞ്ഞു.
 

ദിയ വിഷ്ണു.
1 ഗവ. എൽ. പി. എസ്. മടത്തുവാതുക്കൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം